Connect with us

Screenima

Suresh Gopi and Mammootty

Gossips

മമ്മൂട്ടി അഭിനയിക്കേണ്ടിയിരുന്ന ഏകലവ്യന്‍; ഒടുവില്‍ സുരേഷ് ഗോപി സൂപ്പര്‍സ്റ്റാറായി !

സുരേഷ് ഗോപിയെ സൂപ്പര്‍സ്റ്റാറാക്കിയ ചിത്രമാണ് ഏകലവ്യന്‍. കേരളത്തിലെ ഡ്രഗ് മാഫിയയുടെ കഥയാണ് ഏകലവ്യനില്‍ പറയുന്നത്. സൂപ്പര്‍ഹിറ്റ് കോംബോ ഷാജി കൈലാസ്-രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടിലാണ് ഏകലവ്യന്‍ പിറന്നത്.

ഏകലവ്യനിലെ മാധവന്‍ ഐപിഎസ് എന്ന കഥാപാത്രത്തിനായി മമ്മൂട്ടിയെ ആയിരുന്നു ഷാജി കൈലാസും രണ്‍ജി പണിക്കരും മനസ്സില്‍ കണ്ടിരുന്നുന്നത്. മാധവനെ സഹായിക്കുന്ന ശരത് എന്ന പൊലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപിയെയും തീരുമാനിച്ചു. ചിത്രത്തിന്റെ കഥ മമ്മൂട്ടിയോട് പറഞ്ഞു. മമ്മൂട്ടിക്ക് സമ്മതമായിരുന്നു. എന്നാല്‍ പിന്നീട് മമ്മൂട്ടി ഈ പ്രൊജക്ടില്‍ നിന്ന് പിന്‍മാറുകയാണുണ്ടായത്.

തിരക്കഥ വായിച്ചിട്ട് മമ്മൂട്ടി ‘ഇത് സുരേഷ്‌ഗോപി ചെയ്താല്‍ നന്നായിരിക്കും’ എന്ന നിര്‍ദേശം വച്ചു. താന്‍ അഭിനയിക്കുന്നില്ലെന്നും അറിയിച്ചു. എന്താണ് ആ തിരക്കഥ വേണ്ടെന്ന് വയ്ക്കാന്‍ മമ്മൂട്ടിയെ പ്രേരിപ്പിച്ച ഘടകം എന്ന് ഇന്നും ആര്‍ക്കും വ്യക്തമല്ല.

Mammootty and Suresh Gopi

Mammootty and Suresh Gopi

ചിത്രത്തിലെ ഡയലോഗുകള്‍ മമ്മൂട്ടിക്ക് ഇഷ്ടമായില്ല എന്നൊരു കാരണം പറഞ്ഞുകേട്ടിരുന്നു. മാത്രമല്ല, ഒരു പൊലീസ് കഥാപാത്രത്തെ അവതരിപ്പിക്കാന്‍ അപ്പോള്‍ മമ്മൂട്ടിക്ക് താല്‍പര്യവും ഇല്ലായിരുന്നു.

മമ്മൂട്ടിയുടെ നിര്‍ദ്ദേശം പോലെ തന്നെ സുരേഷ് ഗോപിയെ നായകനാക്കാന്‍ തന്നെ ഷാജി കൈലാസ് തീരുമാനിക്കുകയായിരുന്നു. സുരേഷ് ഗോപിക്കായി തീരുമാനിച്ചിരുന്ന ശരത് എന്ന കഥാപാത്രത്തെ സിദ്ദിക്കിനും നല്‍കി. ഈ സിനിമയോടെ മമ്മൂട്ടിക്കും മോഹന്‍ലാലിനുമൊപ്പം മൂന്നാമത്തെ സൂപ്പര്‍താരമായി സുരേഷ്‌ഗോപി മാറി. മാധവന്‍ എന്ന കഥാപാത്രത്തെ സുരേഷ് ഗോപി ഗംഭീരമാക്കി. സ്വാമി അമൂര്‍ത്താനന്ദയായി നരേന്ദ്രപ്രസാദും തകര്‍ത്തഭിനയിച്ചു.

ഒരു ആള്‍ദൈവത്തെ വില്ലനായി ചിത്രീകരിച്ചതിന്റെ ഭവിഷ്യത്തുകള്‍ ഏകലവ്യന്റെ റിലീസിന് ശേഷം ഷാജി കൈലാസും രണ്‍ജി പണിക്കരും അനുഭവിച്ചു. ഇരുവരുടെയും വീടുകള്‍ ആക്രമിക്കപ്പെട്ടു. സിനിമയുടെ പ്രദര്‍ശനം തടയാനും ശ്രമമുണ്ടായി. 150 ദിവസമാണ് കേരളത്തിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം ഏകലവ്യന്‍ പ്രദര്‍ശിപ്പിക്കപ്പെട്ടത്.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top