latest news
ഒരിക്കലും ഒരു നടനെ ഡേറ്റ് ചെയ്യില്ല ; പിന്നീട് തീരുമാനം തിരുത്തി ശോഭിത
ബന്ധങ്ങളില് പോലും കാലങ്ങള് കഴിയുമ്പോള് എല്ലാത്തിലും കാലാനുസൃതമായ മാറ്റങ്ങള് സംഭവിക്കുന്നുണ്ട് എന്ന് ശോഭിത ധൂലിപാല . തന്റെ ചിന്താഗതിയില് വന്ന മാറ്റത്തെ കുറിച്ച് സംസാരിക്കുകയായിരുന്നു നടി. നേരത്ത് ഒരു സെലിബ്രിറ്റിയെയും പ്രണയിക്കില്ല എന്ന് പറഞ്ഞ ശോഭിത, ഇന്ന് തെലുങ്ക് സിനിമാ ലോകത്തിന്റ പാരമ്പര്യം തന്നെ അവകാശപ്പെടുന്ന കുടുംബത്തിലെ മരുമകളാണ്. അതെങ്ങനെ സംഭവിച്ചു എന്ന ചോദ്യത്തിന്, കാലത്തിന്റേതും, തന്റെ ചിന്തകളിലും വന്ന മാറ്റമാണെന്ന് നടി പറയുന്നു.
ഒരിക്കല് വളരെ ആത്മവിശ്വാസത്തോടെയാണ് ശോഭിത പറഞ്ഞത്, ഞാനൊരിക്കലും ഒരു സെലിബ്രിറ്റിയെ വിവാഹം ചെയ്യില്ല എന്ന്. കാരണം ഒരു നടനെ വിവാഹം ചെയ്തു കഴിഞ്ഞാല് ഉണ്ടാവുന്ന അഹംഭാവം ജീവിതത്തിലെ പ്രതീക്ഷ നഷ്ടപ്പെടുത്തും എന്നായിരുന്നു അതിന് ശോഭിത നല്കിയ വിശദീകരണം.
എന്നാല് ഇന്ന് ശോഭിത ധൂലിപാലയുടെ കാഴ്ചപ്പാട് മാറി. കാലത്തിന്റേതായ പരിമാണം ആവാം. പിന്നെ എന്ന് ഞാന് കണ്ടിരുന്ന ഒരു സ്റ്റീരിയോടൈപ് അങ്ങനെ ആയിരുന്നു. എന്റെ ചുറ്റുമുള്ള ഉദാഹരണങ്ങള് അത്തരത്തിലുള്ളതായിരുന്നു. അത് തിരിച്ചറിഞ്ഞതുകൊണ്ടാണ് സെലിബ്രിറ്റിയെ വിവാഹം ചെയ്തു കഴിഞ്ഞാല് അഹഭാവം ജീവിതത്തിലെ മറ്റ് പ്രതീക്ഷകളെ ഇല്ലാതാക്കും എന്നും, അതുകൊണ്ട് ഒരു നടനെ താന് വിവാഹം കഴിക്കില്ല എന്ന് പറഞ്ഞതും.
ആ സമയത്ത് ഞാന് പറഞ്ഞതില് എനിക്ക് ഒട്ടും വ്യക്തത കുറവ് ഉണ്ടായിരുന്നില്ല, അന്ന് അതായിരുന്നു എന്റെ ശരി. കാലം കഴിഞ്ഞു പോകുമ്പോള് എല്ലാം പരിണമിക്കും, വ്യത്യസ്ത സ്വഭാവമുള്ളവരെ നമ്മള് കണ്ടുമുട്ടുകയും ചെയ്യും. ഒരിക്കല് പറഞ്ഞ അഭിപ്രായത്തില് പലര്ക്കും പിന്നീട് എതിരഭിപ്രായം ഉണ്ടാവാം, പക്ഷേ ആരും അത് തുറന്ന് സമ്മതിക്കില്ല, കാരണം അഭിപ്രായം മാറ്റുമ്പോള് സമൂഹം എന്ത് കരുതും എന്ന പേടിയാണ്. എന്നാല് എന്നെ സംബന്ധിച്ച്, എന്നില് വരുന്ന മാറ്റങ്ങളുടെയും ഞാന് മനസ്സിലാക്കുന്ന കാര്യങ്ങളുടെയും അടിസ്ഥാനത്തില് അഭിപ്രായങ്ങള് മാറ്റുന്നതില് എനിക്ക് കുഴപ്പമില്ല. ഞാന് മാറുന്നതില് എനിക്ക് പ്രശ്നമില്ല.
പ്രണയം ഒരു ആവശ്യവും അതേ സമയം ആഡംഭരവുമാണെന്നായിരുന്നു മുന്പ് ശോഭിത പറഞ്ഞിരുന്നത്. ആ അഭിപ്രായത്തില് ഇന്നും യോജിക്കുന്നു എന്ന് ശോഭിത വ്യക്തമാക്കി. എന്നെ സംബന്ധിച്ച് പ്രണയം എന്നത് റൊമാന്റിക് എന്നത് മാത്രമല്ല, സ്നേഹം എന്നാണ്. ജീവിതത്തെ ഞാന് ഇപ്പോഴും സ്നേഹിച്ചുകൊണ്ടേയിരിക്കുന്നു, ഞാന് അത് അനുഭവിക്കുന്നുണ്ട്.- ശോഭിത ധൂലിപാല പറഞ്ഞു
