latest news
പാഡ് ന്യൂസ് പേപ്പറില് പൊതിഞ്ഞ് ആരും കാണാതെ കൊണ്ടുപോയിരുന്ന കാലം ഉണ്ടായിരുന്നു; സാമന്ത
വര്ഷങ്ങളോളം ഉള്ള തന്റെ കാത്തിരിപ്പിന്റെ ഫലം, ഒരു അമ്മയാവാന് പോകുന്ന സന്തോഷത്തിലാണ് സമാന്ത റുത്ത് പ്രഭു . ഗര്ഭധാരത്തില് അനുഭവപ്പെടുന്ന എല്ലാ വയ്യായ്കകളെയും അസ്വസ്തതയെയും, അത് കാരണം വരുന്ന മാനസിക, ശാരീരിക മാറ്റത്തെയും സ്വീകരിക്കാന് താന് തയ്യാറായിക്കഴിഞ്ഞു എന്ന് സമാന്ത റുത്ത് പ്രഭു പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആര്ത്തവത്തെ കുറിച്ചും, നാപ്കിനെ കുറിച്ചുമൊക്കെ പറയാന് ഭയന്നിരുന്ന തന്റെ പഴയ ഓര്മകള് സമാന്ത പങ്കുവയ്ക്കുന്നു. സോയ സാനിറ്ററി പാഡ് ലോഞ്ചിങ് ചടങ്ങില് സംസാരിക്കുകയായിരുന്നു നടി.
വളരെ കൗതുകമുള്ള ഒരു ഘട്ടത്തിലൂടെയാണ് നമ്മള് കടന്ന് പോകുന്നത് എന്ന് എനിക്ക് തോന്നുന്നു. ഈ മാറ്റം എന്നെ സംബന്ധിച്ച് വളരെ അധികം എക്സൈറ്റ്മെന്റ് ആണ് നല്കുന്നത്. ഇന്നത്തെ സ്ത്രീകള് അവരുടെ ശരീരത്തെ കുറിച്ച് വളരെ അധികം ക്യൂരിയസ് ആണ്. നമ്മുടെ അമ്മമാര് ഒരിക്കലും നമ്മളോട് സംസാരിക്കാത്ത കാര്യത്തെ കുറിച്ചാണ് ഇന്ന് നമ്മള് സംസാരിക്കുന്നത്. ഫര്ട്ടിലിറ്റിയെ കുറിച്ചും, ഹോര്മോണ് ആരോഗ്യത്തെ കുറിച്ചും, മെന്റല് ഹെല്ത്തിനെ കുറിച്ചും, ഉറക്കിനെ കുറിച്ചും, സമ്മര്ദ്ദത്തെ കുറിച്ചുമെല്ലാം നമ്മള് ഒരുപാട് ചോദ്യങ്ങള് ചോദിക്കുന്നു. വ്യക്തിപരമായി ഈ ഒരു സംഭവത്തില് ഞാന് വളരെ അധികം എക്സൈറ്റ്മെന്റ് അനുഭവിക്കുന്നു.
ഒരുപാട് കാലത്തോളം നമ്മള് ഒരു ചോദ്യവും ആരോടും ചോദിച്ചിരുന്നില്ല. ആരോടെങ്കിലും ചോദിക്കുന്നതില് വളരെ അധികം ഡിസ്കംഫര്ട്ടബിള് നമ്മള് നേരിട്ടിരുന്നു. വേദനിച്ചാലും അത് സ്വയം അനുഭവിക്കും. ആര്ത്തവ സമയത്തിലേക്ക് വരുമ്പോള് ഒരു ചോദ്യവും, സംശയവും ആരോടും ചോദിക്കില്ല. എനിക്കിപ്പോഴും ഓര്മയുണ്ട്, എന്റെ പാഡ് ഞാന് ആരും കാണാതെ ന്യൂസ് പേപ്പറില് പൊതിഞ്ഞാണ് ബാത്രൂമിലേക്ക് കൊണ്ടു പോയിക്കൊണ്ടിരുന്നത്. അങ്ങനെയായിരുന്നു ശീലിച്ചത്. ഞങ്ങള്ക്ക് മുന്പുള്ള തലമുറയ്ക്ക് അതിനേക്കാള് കഷ്ടമായിരുന്നു. തുണികളായിരുന്നു അന്നത്തെ സ്ത്രീകള് ഉപയോഗിച്ചത്, അത് ആരും കാണാതെ കഴുകി ഉണക്കി വീണ്ടും വീണ്ടും ഉപയോഗിക്കും.
വര്ഷങ്ങളോളം എല്ലാ മാസവും ഇങ്ങനെ ചെയ്യുന്നതിനെ കുറിച്ച് ഒന്ന് ചിന്തിച്ചു നോക്കൂ, അതിനെ കുറിച്ച് ഇപ്പോള് സംസാരിക്കാന് പോലും എനിക്ക് സാധിക്കുന്നില്ല. ചെറിയൊരു രക്തക്കറ കാണുന്നത് പോലും വലിയ നാണക്കേടായിരുന്നു. ഒട്ടും സാധാരണമായിരുന്നില്ല ഒന്നും. പക്ഷേ ആ തലമുറയില് നിന്ന് മാറി ഇന്ന് നമ്മള് എത്തി നില്ക്കുമ്പോള് സംശയങ്ങളുണ്ട്, ചോദ്യങ്ങളുണ്ട്. ഏറ്റവും മികച്ച സാനിറ്ററി എങ്ങനെ ഉപയോഗിക്കാം എന്ന നിലയിലേക്ക് നമ്മള് വന്നിരിക്കുന്നു- സമാന്ത റുത്ത് പ്രഭു പറഞ്ഞു.
