Connect with us

Screenima

Gossips

തിയേറ്ററുകളിൽ തരംഗമായി സൈജു കുറുപ്പിന്റെ ‘ആരം’; ഹൃദയം തൊട്ട് വീഡിയോ ഗാനംപുറത്ത്!

സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ക്രൈം ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘ആരം’ തിയേറ്ററുകളിൽ വൻ വിജയമായി മുന്നേറുന്നു. റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോഴും മികച്ച പ്രേക്ഷക പ്രതികരണത്തോടെയുമാണ് ചിത്രം പ്രദർശനം തുടരുന്നത്. ഈ വിജയക്കുതിപ്പിനിടയിൽ ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ ‘നറുതിങ്കൾ’ എന്ന വീഡിയോ ഗാനം ഇപ്പോൾ അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുകയാണ്.


രോഹിത് ഗോപാലകൃഷ്ണൻ സംഗീത സംവിധാനം നിർവ്വഹിച്ച ഈ മനോഹര ഗാനത്തിന് വരികൾ കുറിച്ചിരിക്കുന്നത് പ്രശസ്ത സംവിധായകൻ ജിസ് ജോയ് ആണ്. ഹരിചരൺ, ആർതി എം.എൻ. അശ്വിൻ എന്നിവരുടെ മധുരമായ ശബ്ദത്തിലാണ് ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്.


വിഷ്ണു രാമചന്ദ്രന്റെ തിരക്കഥയിൽ ഒരുങ്ങിയ ‘ആരം’ ഗുഡ് ഹോപ്പ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവും അബ്ദുൽ ഹമീദും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

Continue Reading
To Top