Connect with us

Screenima

latest news

‘പെരിയ അയ്യയ്ക്കൊപ്പം ഒരു അവസാന ആട്ടം’; രജനീകാന്തിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ച് ജാഫർ സാദിഖ്, തരംഗമായി ‘ജയിലർ 2’ വിശേഷങ്ങൾ!

തെന്നിന്ത്യൻ സിനിമാ ലോകം ഒന്നടങ്കം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂപ്പർസ്റ്റാർ രജനീകാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസിനെത്താൻ ഒരുങ്ങുകയാണ്. ഇതിനിടയിൽ ചിത്രത്തിലെ ശ്രദ്ധേയനായ താരം ജാഫർ സാദിഖ് സൂപ്പർസ്റ്റാർ രജനീകാന്തിനൊപ്പമുള്ള മാസ് ലുക്കിലുള്ള ചിത്രങ്ങൾ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത് ആരാധകർക്കിടയിൽ വൻ തരംഗമായി മാറിയിരിക്കുന്നു.


“പെരിയ അയ്യയ്ക്കൊപ്പം ഒരു അവസാന ആട്ടം” എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.


നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’, ആദ്യ ഭാഗം പോലെ തന്നെ വൻ ആക്ഷൻ പ്രകടനങ്ങളുമായാണ് എത്തുന്നത്. മുത്തുവേൽ പാണ്ഡ്യനായി രജനീകാന്ത് വീണ്ടും തിളങ്ങുമ്പോൾ വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. മലയാളത്തിന്റെ പ്രിയനടൻ മോഹൻലാൽ വീണ്ടും അതിഥി വേഷത്തിൽ എത്തുമ്പോൾ വിദ്യ ബാലൻ, എസ്. ജെ. സൂര്യ, മിഥുൻ ചക്രവർത്തി എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. കൂടാതെ സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അണ്ണാ രാജൻ തുടങ്ങി നിരവധി മലയാളി താരങ്ങളും ഈ ചിത്രത്തിലുണ്ട്.


സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്. പ്രീ-ബുക്കിങ്ങിൽ ഇതിനോടകം തന്നെ കോടികളുടെ കളക്ഷൻ നേടി റെക്കോർഡ് ഇട്ട ചിത്രം കേരളത്തിൽ മാത്രം എണ്ണൂറിലധികം സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരിക്കുന്നത്. ഒക്ടോബർ 15-ന് അതിരാവിലെ 6 മണി മുതലുള്ള സ്പെഷ്യൽ ഷോകളോടെയാണ് കേരളത്തിൽ പ്രദർശനം ആരംഭിക്കുന്നത്.

Continue Reading
To Top