Gossips
‘ചില ഇടങ്ങൾ സുന്ദരമാകുന്നത് ഇങ്ങനെയാണ്’; പ്രണയനിമിഷങ്ങൾ പങ്കുവെച്ച് ഋഷിയും ഐശ്വര്യയും
Published on
മലയാളികളുടെ പ്രിയപ്പെട്ട പരമ്പര ‘ഉപ്പും മുളകും’ എന്ന ഷോയിലൂടെ ‘മുടിയൻ’ എന്ന കഥാപാത്രമായി പ്രേക്ഷക ഹൃദയം കീഴടക്കിയ താരം ഋഷി എസ്. കുമാറും ഭാര്യയും നടിയുമായ ഡോ. ഐശ്വര്യ ഉണ്ണിയും ഒന്നിച്ചുള്ള പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ആറ് വർഷത്തെ പ്രണയത്തിനൊടുവിലാണ് കഴിഞ്ഞ സെപ്റ്റംബറിലാണ് ഋഷിയും ഐശ്വര്യയും വിവാഹിതരായത്.
പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെയും മിനിസ്ക്രീൻ പരമ്പരകളിലൂടെയും പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് ഡോക്ടർ കൂടിയായ ഐശ്വര്യ ഉണ്ണി.
വിവാഹശേഷവും തങ്ങളുടെ കൊച്ചു കൊച്ചു യാത്രകളുടെയും സന്തോഷങ്ങളുടെയും വിശേഷങ്ങൾ ഇരുവരും സോഷ്യൽ മീഡിയ വഴി ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ഈ പുതിയ പ്രണയചിത്രങ്ങളും നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
