Connect with us

Screenima

latest news

നൃത്തത്തിന് ശേഷം കരഞ്ഞ് അപേക്ഷയുമായി ജാസി

സമൂഹമാധ്യമങ്ങളിലൂടെ മലയാളിക്ക് സുപരിചിതയായ ഇന്‍ഫ്‌ലുവന്‍സര്‍ ജാസിയുടെ നൃത്തച്ചുവടുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ വൈറലാവുകയാണ്. ശാസ്ത്രീയമായി നൃത്തം അഭ്യസിച്ച പ്രൊഫഷണല്‍ ക്ലാസിക്കല്‍ ഡാന്‍സര്‍ അല്ലെങ്കില്‍പ്പോലും ഭക്തിയും അര്‍പ്പണബോധവും നിറഞ്ഞുനില്‍ക്കുന്ന തന്റെ ചുവടുകളിലൂടെ കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയാണ് ഈ കലാകാരി.

നേരത്തെ ദേവര്‍മഠം ക്ഷേത്രത്തില്‍ ജാസി അവതരിപ്പിച്ച നൃത്താവിഷ്‌കാരം ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ഇതിനു പിന്നാലെ ചോറ്റാനിക്കര ദേവീക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് താരം നടത്തിയ നൃത്താവതരണമാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രമാകുന്നത്.

ക്ഷേത്രസന്നിധിയില്‍ അരങ്ങേറിയ അതിമനോഹരമായ പ്രകടനത്തിന് ശേഷം വേദിയില്‍ വെച്ച് വികാരാധീനയായി ജാസി പൊട്ടിക്കരഞ്ഞ നിമിഷങ്ങള്‍ ഏവരുടെയും കണ്ണ് നനയിക്കുന്നതായിരുന്നു. ഏറെക്കാലം അനുഭവിച്ച അവഗണനകള്‍ക്കും പരിഹാസങ്ങള്‍ക്കുമൊടുവില്‍ ലഭിച്ച അംഗീകാരത്തിന്റെ സന്തോഷക്കണ്ണീരായിരുന്നു അത്.

‘ഇന്ന് എനിക്ക് വളരെ നന്നായി നൃത്തം ചെയ്യാന്‍ സാധിച്ചു. എന്റെ കഴിവിനെ ആളുകള്‍ എന്നെങ്കിലും ഒരുനാള്‍ അംഗീകരിക്കുന്ന കാലം വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു, അതില്‍ ഒരുപാട് സന്തോഷമുണ്ട്. തുടര്‍ന്നും നല്ല വേദികളും മികച്ച അവസരങ്ങളും കിട്ടട്ടെ എന്ന് ആഗ്രഹിക്കുന്നു. ഇനി അഥവാ ഇതൊന്നുമില്ലെങ്കില്‍പ്പോലും, സമൂഹത്തില്‍ എല്ലാവരും ഇനിയെങ്കിലും എന്നെ ഒരു മനുഷ്യനായി അംഗീകരിച്ചാല്‍ മാത്രം മതി,’ എന്ന് പറഞ്ഞ് വിതുമ്പുന്ന ജാസിയുടെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്.

Continue Reading
To Top