Gossips
ബോൾഡ് ലുക്കിൽ തിളങ്ങി പാർവതി ആർ കൃഷ്ണ; തരംഗമായി പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ
അവതാരകയായും നടിയായും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരം പാർവതി ആർ കൃഷ്ണയുടെ ഏറ്റവും പുതിയ ഇൻസ്റ്റാഗ്രാം ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഫാഷൻ പ്രേമികളുടെ ശ്രദ്ധ കവരുന്നത്. സാധാരണയായി നാടൻ ലുക്കിലും ട്രഡീഷണൽ വസ്ത്രങ്ങളിലും കാണാറുള്ള താരത്തിന്റെ ഈ തീർത്തും വ്യത്യസ്തവും ബോൾഡുമായ മേക്ക്ഓവർ ആരാധകർക്കിടയിൽ ഇതിനോടകം തന്നെ വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
തന്റെ വരാനിരിക്കുന്ന പുതിയ സോണി ലിവ് (SonyLIV) വെബ് സീരീസിലെ കഥാപാത്രത്തെ ഓർമ്മിപ്പിച്ചുകൊണ്ട് “Jessy In Parallel World” എന്ന കുറിപ്പോടെയാണ് താരം ഈ സ്റ്റൈലിഷ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഡിസ്ട്രെസ്ഡ്ലൂസ് ഫിറ്റ് ഡെനിം ജീൻസും നീല നിറത്തിലുള്ള കാഷ്വൽ ടോപ്പും ഒപ്പം കറുത്ത ഹൈ ഹീൽസ് ചെരിപ്പുകളും അണിഞ്ഞ് അതീവ സ്റ്റൈലിഷായാണ് പാർവതി ഫോട്ടോകളിൽ പ്രത്യക്ഷപ്പെടുന്നത്.
തന്റെ സ്വന്തം വസ്ത്ര ബ്രാൻഡായ ഗുൽകാശി (Gulkaashi) ഡിസൈൻ ചെയ്ത വസ്ത്രങ്ങളാണ് ഈ ഫോട്ടോഷൂട്ടിനായി പാർവതി തിരഞ്ഞെടുത്തിരിക്കുന്നത്. അഭിനയത്തിന് പുറമെ വസ്ത്ര ഡിസൈനിംഗിലും ബിസിനസ്സിലും തനിക്കുള്ള താല്പര്യം വ്യക്തമാക്കുന്നതാണ് താരത്തിന്റെ ഈ പുതിയ ഫാഷൻ പരീക്ഷണം. വ്യത്യസ്തമായ പോസുകളിലുള്ള പാർവതിയുടെ ഈ ഫോട്ടോഷൂട്ട് ചിത്രങ്ങൾക്ക് താഴെ അനുകൂലമായ നിരവധി കമന്റുകളുമായി ആരാധകരും ഫാഷൻ ഇൻഫ്ലുവൻസർമാരും രംഗത്തെത്തുന്നുണ്ട്.
