Connect with us

Screenima

Gossips

ഇനി വെറും 25 ദിവസങ്ങൾ; തിയേറ്ററുകളിൽ ‘സീൻ’ മാറ്റാൻ സൂര്യയും ജിത്തു മാധവനും

തുടർച്ചയായ വൻ വിജയങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാ ലോകത്ത് വിജയക്കൊടി പാറിച്ചുകൊണ്ടിരിക്കുന്ന സൂര്യയുടെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. ആ കാത്തിരിപ്പിന് ഇനി വെറും 25 ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ‘രോമാഞ്ചം’, ‘ആവേശം’ എന്നീ ബ്ലോക്ക്ബസ്റ്റർ മലയാളി ചിത്രങ്ങൾക്ക് ശേഷം ജിത്തു മാധവൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന തമിഴ് ബിഗ് ബജറ്റ് ആക്ഷൻ കോമഡി ചിത്രം ‘സീൻ’ (Scene) ദീപാവലി റിലീസായി നവംബർ 6-ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തും. ചിത്രത്തിന്റെ 25 ദിവസത്തെ കൗണ്ട്ഡൗൺ പോസ്റ്റർ പുറത്തുവന്നതോടെ വലിയ ആവേശത്തിലാണ് സിനിമാ പ്രേമികൾ.


സിങ്കം സീരീസുകൾക്ക് ശേഷം സൂര്യ വീണ്ടും ഒരു മാസ് പോലീസ് ഓഫീസറുടെ വേഷത്തിൽ തിരികെയെത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ‘ഇൻബരാജ്’ എന്ന വിചിത്ര സ്വഭാവക്കാരനായ ഡി.എസ്.പി ആയാണ് സൂര്യ ചിത്രത്തിൽ വേഷമിടുന്നത്. സമീപകാലത്തായി തിയേറ്ററുകളിൽ വൻ വിജയങ്ങൾ മാത്രം സ്വന്തമാക്കിയ സൂര്യയെ, ഈ പുതിയ വേഷം വീണ്ടും ബോക്സ് ഓഫീസ് വിജയങ്ങളുടെ കൊടുമുടിയിൽ എത്തിക്കുമോ എന്ന ചർച്ചകൾ ഇതിനകം തന്നെ സജീവമായിട്ടുണ്ട്. ജിത്തു മാധവന്റെ വേറിട്ട മേക്കിംഗ് ശൈലിയും സൂര്യയുടെ മാസ്സ് സ്ക്രീൻ പ്രെസൻസും ഒന്നിക്കുമ്പോൾ തമിഴകത്തും തിയേറ്ററുകൾ പൂരപ്പറമ്പാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.


ജ്യോതികയും സൂര്യയും ചേർന്ന് 2D എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവ്വഹിക്കുന്നത് സുഷിൻ ശ്യാം ആണ്. ഇതിനോടകം പുറത്തിറങ്ങിയ ‘ആത്തി ഇവ യാരാ’ എന്ന ആദ്യ സിംഗിൾ ഗാനം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.ൻ താരനിര അണിനിരക്കുന്ന ചിത്രം കേരളത്തിൽ വമ്പൻ റിലീസിനാണ് ഒരുങ്ങുന്നത്.

Continue Reading
To Top