latest news
കല്യാണത്തിന് ശേഷം എന്റെ അഹങ്കാരം കൂടിയിട്ടുണ്ട്, അഹാന
ലുക്കിലും സ്റ്റൈലിലും മാത്രമല്ല, അത് നിലനിര്‍ത്താന്‍ ശരീര സൗന്ദര്യത്തിലും ആരോഗ്യത്തിലും ശ്രദ്ധിക്കുന്ന ആളാണ് അഹാന കൃഷ്ണ . അതിനായി കൃത്യമായി വര്‍ക്കൗട്ടും ജിമ്മും ഒക്കെ നോക്കാറുണ്ട്. പക്ഷേ ഇപ്പോള്‍ തനിക്ക് കുറച്ച് അഹങ്കാരം കൂടി എന്നാണ് അഹാന പറയുന്നത്.
കല്യാണ തിരക്കൊക്കെ ആയി, കുറച്ച് ടെന്‍ഷനൊക്കെ കയറിയപ്പോള്‍ സ്വാഭാവികമായും കുറച്ച് വണ്ണം കുറഞ്ഞിരുന്നു. അത് കാരണം എനിക്ക് കുറച്ചധികം അഹങ്കാരവും ഉണ്ടായി. ഇനി എന്ത് കഴിച്ചാലും ഇപ്പോള്‍ ശരീരത്തിന് പിടിക്കില്ല, വണ്ണം കൂടില്ല എന്നാണ് എന്റെ വിചാരം, അതുകൊണ്ട് കേക്കും സ്വീറ്റുമൊക്കെ കഴിക്കുന്നുണ്ട് എന്നാണ് അഹാന പറയുന്നത്.
ശരിക്കും അഹാന കല്യാണത്തിന്റെ സമയത്ത് നന്നായി മെലിഞ്ഞിരുന്നു, അത് സാരിയൊക്കെ ഉടുത്ത് സുന്ദരിയാവാന്‍ വേണ്ടി കഷ്ടപ്പെട്ട് വര്‍ക്കൗട്ട് ചെയ്ത് മെലിഞ്ഞതാണ് എന്നാണ് പലരും കരുതിയത്. എന്നാല്‍ അല്ല, കല്യാണ ടെന്‍ഷനില്‍ മെലിഞ്ഞതാണ് എന്ന് ഇപ്പോള്‍ നടി വെളിപ്പെടുത്തിയിരിക്കുന്നു. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവച്ച റീലിലാണ് ഇക്കാര്യം പറയുന്നത്.
വിവാഹത്തിന് ശേഷം ഒറ്റയ്ക്ക് കുറച്ച് മി ടൈം ആസ്വദിക്കുന്നതിനെ കുറിച്ച് സംസാരിക്കുകായയിരുന്നു റീലില്‍ അഹാന. ഒരു വര്‍ക്കിന്റെ ആവശ്യത്തിന് വേണ്ടി കൊച്ചിയില്‍ എത്തിയതാണ് നടി. ഭര്‍ത്താവ് നിമിഷ് രവിയ്ക്കൊപ്പം എത്തും എന്ന് കരുതി, ബുക്ക് ചെയ്ത ഹോട്ടലുകാര്‍ മനോഹരമായി, റൊമാന്റിക് ആയി ഡെക്കറേറ്റ് ചെയ്തിരുന്നു. എന്നാല്‍ അഹാന തനിച്ചാണ് വന്നത്. തിരക്കുകള്‍ക്കൊടുവില്‍ ഇതുപോലെ ഒറ്റയ്ക്കിരിക്കുന്നതിലും സുഖമുണ്ട് എന്ന് അഹാന പറയുന്നു.
വിവാഹത്തിന് ശേഷം ആദ്യമായിട്ടാണ് അഹാന വിവാഹ വിശേഷത്തിന്റെ അല്ലാത്ത മറ്റൊരു വീഡിയോ ഇതുപോലെ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിലേറെയായി തിരക്കിലായിരുന്നു. അതിന് ശേഷം വിവാഹവുമായി ബന്ധപ്പെട്ട ഫോട്ടോകളായിരുന്നു പങ്കുവച്ചുകൊണ്ടിരുന്നത്. വിവാഹവും തിരക്കുകളും ഒഴിഞ്ഞ് അഹാനയും നിമിഷ് രവിയും ജോലി തിരക്കുകളിലേക്ക് കയറി.
