Connect with us

Screenima

latest news

മൈത്രേയനെ കുറിച്ചുള്ള ട്രോളുകള്‍ കാണുമ്പോള്‍ ചിരി വരും; കനി

നിരവധി സിനിമകളിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് കനി കുസൃതി. തന്റെ അച്ഛന്‍ മൈത്രേയനെക്കുറിച്ച് കനി കുസൃതി പറഞ്ഞ വാക്കുകളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. മൈത്രേയന്‍ തനിക്ക് അങ്ങനെ ഉപദേശങ്ങളൊന്നും നല്‍കിയിട്ടില്ലെന്നും കനി കുസൃതി പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കനി.

‘മൈത്രേയന്‍ അങ്ങനെ ഉപദേശങ്ങളൊന്നും തരാറില്ല. നമ്മുടെ ശരി, മറ്റൊരാളെ അറിഞ്ഞു കൊണ്ട് ഉപദ്രവിക്കുന്നതാണോ എന്ന് നോക്കുക. നമ്മുടെ മാത്രം വ്യക്തിപരമായ കാര്യമാണ്, അതില്‍ നമുക്ക് ശരിയേതാണ് എന്നൊരു ബോധ്യമുണ്ടെങ്കില്‍ അതിലുറച്ചു നില്‍ക്കുക. അതില്‍ പേടിക്കേണ്ട കാര്യമില്ല എന്നാണ് അദ്ദേഹം പറയാറ്.

പക്ഷേ അത് ഉപദേശം എന്ന രീതിയില്‍ ഒന്നുമല്ല, അച്ഛനും മകളും എന്ന രീതിയില്‍ വളര്‍ന്നപ്പോള്‍ എനിക്ക് അങ്ങനെയൊരു ബോധം ഉണ്ടായി. മൈത്രേയന്റെ മീശയെ പറ്റിയുള്ള ട്രോളുകള്‍ കാണുമ്പോള്‍ നമ്മളും ചിരിക്കും. അദ്ദേഹവും അത്തരം ട്രോളുകള്‍ കണ്ടാല്‍ ചിരിക്കും.

മൈത്രേയനും ഞാനും അമ്മയും ഒക്കെയുള്ള ?ഗ്രൂപ്പുണ്ട് വാട്‌സ്ആപ്പില്‍. അപ്പോള്‍ ഞാന്‍ അതില്‍ പറയും ദേ നോക്ക്.. നോക്ക് മൈത്രേയന്റെ ട്രോള്‍ വന്നിട്ടുണ്ടെന്ന് പറയും. സ്റ്റിക്കര്‍ ഒക്കെ വരുകയാണെങ്കില്‍ നമ്മളും അത് ഉപയോ?ഗിക്കും. വേണ്ട സമയത്ത് നമ്മളും അത് ഉപയോ?ഗിക്കും’.- കനി കുസൃതി പറഞ്ഞു.

Continue Reading
To Top