latest news
നിമിഷ് ഒപ്പമില്ല, ഒന്നും ചെയ്യേണ്ട… തുറന്ന് പറഞ്ഞ് അഹാന
അടുത്തിടെ ഏറ്റവും കൂടുതല്‍ വൈറലായ വിവാഹമായിരുന്നു അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും. താരസമ്പന്നമായിരുന്ന വിവാഹത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ കെട്ടടങ്ങിയിട്ടില്ല. അഹാന തന്നെയാണ് വിവാഹത്തിന്റെ ഉപ്പതൊട്ട് കര്‍പ്പൂരം വരെയുള്ള കാര്യങ്ങള്‍ ഓര്‍?ഗനൈസ് ചെയ്ത് എക്‌സിക്യൂട്ട് ചെയ്തത്. അതിനാല്‍ തന്നെ വിശ്രമിക്കാന്‍ കഴിഞ്ഞ ഒരു മാസം തനിക്ക് അവസരം കിട്ടിയിരുന്നില്ലെന്ന് പറയുകയാണ് അഹാന.
വിവാഹശേഷം ആദ്യമായി പങ്കുവെച്ച വീഡിയോയിലാണ് ലൈഫിലെ പുതിയ അപ്‌ഡേറ്റുകള്‍ താരം പങ്കുവെച്ചത്. വിവാഹം അടുത്തിടെ കഴിഞ്ഞതേയുള്ളു എന്നതിനാല്‍ ഇരുവരും ഹണിമൂണ്‍ ആഘോഷിക്കുന്ന തിരക്കിലായിരിക്കും എന്നാണ് ഫോളോവേഴ്‌സ് കരുതിയത്. പക്ഷെ അങ്ങനെ അല്ല രണ്ടുപേരും അവരവരുടെ ജോലി തിരക്കുകളിലാണ്.
കൊച്ചിയില്‍ ഒരു വര്‍ക്കിനായി എത്തിയതാണ്. അവിടെ ഒരു ഹോട്ടലില്‍ വെച്ച് പകര്‍ത്തിയ വീഡിയോയിലാണ് അഹാന വിശേഷങ്ങള്‍ പങ്കുവെച്ചത്. കല്യാണത്തിരക്കെല്ലാം കഴിഞ്ഞ് ഒറ്റയ്ക്ക് ശാന്തമായി കുറച്ച് സമയം ചിലവഴിക്കുന്നത് താന്‍ ഒരുപാട് ആസ്വദിക്കുന്നുണ്ടെന്ന് അഹാന പറയുന്നു. കുറേ നാളായി ഇങ്ങനൊരു വീഡിയോ ഇട്ടിട്ട്. കഴിഞ്ഞ ഒരു മാസക്കാലം വെറുതെ ഇരിക്കാന്‍ പോലും എനിക്ക് സമയമുണ്ടായിരുന്നില്ല. ഇപ്പോള്‍ ഞാന്‍ ഒറ്റയ്ക്കാണ്. ഫ്രീയാണ്. പ്രത്യേകിച്ച് ഒന്നും ചെയ്യാനുമില്ല. അതുകൊണ്ടാണ് ഇങ്ങനൊരു വീഡിയോ ചെയ്യുന്നത്. സോളോ ട്രിപ്പ് ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടോയെന്ന് അറിയില്ല. പക്ഷെ ഒറ്റയ്ക്ക് ഇരിക്കാന്‍ എനിക്ക് വലിയ ഇഷ്ടമാണ്. എപ്പോഴുമല്ല. ചിലപ്പോഴൊക്കെ. ഇപ്പോള്‍ കൊച്ചിയില്‍ ഒരു ജോലി ആവശ്യവുമായി വന്നപ്പോള്‍ ഒറ്റയ്ക്കിരിക്കാനും വേറുതെ ഫോണ്‍ നോക്കി കുറച്ച് നേരം സംസാരിക്കാനുമുള്ള സമയം കിട്ടി.
അത് പൂര്‍ണമായും ആസ്വദിക്കുകയാണ് ഞാന്‍. വേറെ ആരോടും സംസാരിക്കേണ്ട. ഒന്നും ചെയ്യേണ്ട. ചിന്തിക്കേണ്ട. അങ്ങനെ കുറച്ച് നേരം ഇരുന്ന് കഴിയുമ്പോള്‍ പോയ സോഷ്യല്‍ എനര്‍ജിയൊക്കെ തിരിച്ച് വരും. ഞാന്‍ ഭര്‍ത്താവിനൊപ്പമായിരിക്കും വരുന്നതെന്ന് കരുതി ഞാന്‍ ബുക്ക് ചെയ്ത ഹോട്ടലില്‍ മുറിയില്‍ ഡെക്രേഷനൊക്കെ അവര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഭര്‍ത്താവെന്ന് ഉറക്കെ പറയാന്‍ ഞാന്‍ ഇപ്പോഴും സെറ്റായിട്ടില്ല. പക്ഷെ ഞാന്‍ ഒറ്റയ്ക്കാണ് വന്നത്. സമാനമാണ് നിമിഷിന്റെ കാര്യവും. അവന്‍ നിവിവാഹത്തിന് ശേഷം ജോലി ആവശ്യങ്ങള്‍ക്കായി പുറത്ത് പോകുകയും മുറി എടുക്കുകയും ചെയ്യുമ്പോള്‍ അവിടെ ഡെക്കേറഷന്‍ ചെയ്ത് വെച്ചിട്ടുണ്ടാവും. ഹോ നിങ്ങള്‍ വൈഫിന് ഒപ്പമാണ് വരുന്നതെന്ന് കരുതിയെന്ന് അവര്‍ പറയുമത്രെ. ആ ഒരു ഫേസ് രസമുണ്ട്.
കൂടിപ്പോയാല്‍ ഇനി ഏതാനും മാസങ്ങള്‍ മാത്രമെ എല്ലാവരും ഹാപ്പി മാരീഡ് ലൈഫ് എന്ന് പറയുകയും ഇതുപോലുള്ള സര്‍പ്രൈസ് ഡെക്കറേഷനൊക്കെ തരികയുമുള്ളൂ. അതും ഒരു സുഖമാണെന്നാണ്. ഒറ്റയ്ക്കിരിക്കാന്‍ ഇഷ്ടമാണെന്ന് സ്‌റ്റൈലില്‍ ഞാന്‍ പറയുമെങ്കിലും നമുക്ക് പ്രിയപ്പെട്ടവര്‍ അവരവരുടെ സ്ഥലങ്ങളില്‍ സുഖമായി ഇരിക്കുന്നവെന്ന് മനസിലാക്കി നമ്മള്‍ നമുക്കായി സമയം കണ്ടെത്തി ഒറ്റയ്ക്കിരിക്കുമ്പോഴാണ് അത് ലക്ഷ്വറിയായി ഫീല്‍ ചെയ്യുന്നത്. അഹങ്കാരത്തിന്റെ പീക്കിലാണ് ഞാന്‍ ഇപ്പോള്‍. വിവാഹത്തിന് വേണ്ടിയുള്ള കാര്യങ്ങള്‍ ഒരുക്കുന്ന സമയത്ത് എന്റെ വെയിറ്റ് കുറഞ്ഞിരുന്നു. ഇപ്പോള്‍ എന്റെ വിചാരം എനിക്ക് എന്തും കഴിക്കാം എന്നതാണ്. ഹോട്ടലുകളില്‍ നിന്നും കിട്ടുന്ന ഡെസേര്‍ട്ടുകള്‍ ടേസ്റ്റ് ചെയ്യാന്‍ ഇഷ്ടമുള്ളയാളാണ് നിമിഷ് എന്നും അഹാന പറഞ്ഞു.
