Connect with us

Screenima

Gossips

വിധിയോട് പോരാടി മകളെ ഡോക്ടറാക്കിയ അമ്മ; ഇരുപതാം ജന്മദിനത്തിൽ മകളെക്കുറിച്ച് വികാരഭരിതയായി നടി ഇന്ദുലേഖ!

പ്രതിസന്ധികളോട് പടവെട്ടി മകളുടെ സ്വപ്നങ്ങൾക്ക് ചിറകേകിയ ഒരു അമ്മയുടെയും, ആ അമ്മയുടെ തണലിൽ വളർന്ന് ഡോക്ടറായി മാറിയ മകളുടെയും കഥ സോഷ്യൽ മീഡിയയുടെ കണ്ണുനിറയ്ക്കുന്നു. പ്രശസ്ത മാലയാളം സീരിയൽ താരം ഇന്ദുലേഖ തന്റെ മകളുടെ ഇരുപതാം ജന്മദിനത്തിൽ പങ്കുവെച്ച ഹൃദയസ്പർശിയായ കുറിപ്പാണ് ഇപ്പോൾ ആരാധകരുടെ മനസ്സ് കീഴടക്കുന്നത്.


മകളെ ഒരു ഡോക്ടറാക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ ജീവിതത്തോട് പോരാടിയ ഇന്ദുലേഖ, തന്റെ പോരാട്ടത്തിന്റെ വിജയമാണ് മകളുടെ ജന്മദിനത്തിൽ ഓർത്തെടുത്തത്. തന്നിൽ നിന്ന് ദൂരെ മാറി സ്വന്തം സ്വപ്നങ്ങൾക്ക് ചിറക് മുളപ്പിച്ച് പറക്കുന്ന മകളെ ഓർത്ത് വികാരഭരിതയായാണ് താരം ഈ കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.


“ചിലപ്പോഴൊക്കെ സമയം പിന്നോട്ട് തിരിച്ച് ആ പഴയ കുഞ്ഞുനാളുകളിലേക്ക് പോകാൻ തോന്നാറുണ്ട്. എന്നാൽ വളർന്ന് വലുതായ നിന്നെ കാണുന്നതാണ് എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം. എവിടെയായിരുന്നാലും നിനക്കായി മാത്രം തുടിക്കുന്ന ഒരു ഹൃദയം ഇവിടെയുണ്ട്…” എന്ന് ഇന്ദുലേഖ കുറിക്കുന്നു.


മകൾക്ക് എട്ടാം വയസ്സുള്ളപ്പോഴാണ് അച്ഛനെ നഷ്ടപ്പെടുന്നത്. കൈയിൽ ഒന്നുമില്ലാത്ത ആ കഠിനമായ അവസ്ഥയിൽ നിന്നുമാണ് വിധിയോട് പൊരുതി ഇന്ദുലേഖ മകളെ ഈ നിലയിലെത്തിച്ചത്.

Continue Reading
To Top