Connect with us

Screenima

latest news

മോശം കമന്റുകളില്‍ രൂക്ഷ പ്രതികരണവുമായി വിജയ് ദേവരകൊണ്ട

വിജയ് ദേവരകൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘രണബാലി’. ചിത്രത്തിന്റെ പ്രൊമോഷന്‍ തിരക്കുകളിലാണ് വിജയ് ഇപ്പോള്‍. കഴിഞ്ഞ ദിവസം രണബാലിയുടെ ട്രെയ്ലര്‍ ലോഞ്ചിനിടെ തനിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് വിജയ് മറുപടി പറഞ്ഞിരുന്നു. തനിക്കെതിരെ നടക്കുന്നത് ജനങ്ങളുടെ സ്വാഭാവിക പ്രതികരണമല്ലെന്നും മറിച്ച് പണം നല്‍കി ചെയ്യിക്കുന്ന ‘പെയ്ഡ് ഹേറ്റ്’ ആണെന്നും നടന്‍ വ്യക്തമാക്കി.

‘വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് ഞാന്‍ ഈ നിലയില്‍ എത്തിയത്. എന്റെ നേട്ടങ്ങള്‍ വെറുതെയാണെന്ന് ചിലര്‍ക്ക് തോന്നിയാല്‍ ഞാന്‍ അഭിനയം നിര്‍ത്തണമെന്നാണോ ?. എന്റെ തുറന്നുപറച്ചിലുകള്‍ അഹങ്കാരമായി തോന്നിയാല്‍ കാമറയ്ക്ക് പുറത്തും ഞാന്‍ അഭിനയിച്ചു തുടങ്ങണോ ?. എന്റെ ഈ യാത്ര ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിയുന്നില്ലെങ്കില്‍, ഞാനെന്താ വീട്ടിലിരിക്കണോ ?.

എന്റെ ആത്മവിശ്വാസം കണ്ടാണ് പലര്‍ക്കും അസൂയയും ബുദ്ധിമുട്ടും ഉണ്ടാകുന്നത്. ഞാന്‍ മാറില്ല; അവര്‍ക്കാണ് മാറ്റം വേണ്ടത്. ആളുകള്‍ തങ്ങളുടെ കുടുംബത്തിന് വേണ്ടി സ്വയം മെച്ചപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് എനിക്ക് പറയാനുള്ളത്. ചില പ്രത്യേക സംഘങ്ങളാണ് ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍. ഒന്നാമതായി, ഇതിനെ ‘വെറുപ്പ്’ എന്ന് വിളിക്കാന്‍ പോലും കഴിയില്ല.

കാരണം, ഇതില്‍ 90 ശതമാനവും കൃത്രിമമായി നിര്‍മിക്കപ്പെട്ടതാണ്. 50 ഓളം പേര്‍ ചേര്‍ന്ന് ആയിരക്കണക്കിന് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കിയാണ് നെഗറ്റീവ് പ്രചരിപ്പിക്കുന്നത്. ഒരേ തരത്തിലുള്ള വാര്‍ത്തകളും റീലുകളും തുടര്‍ച്ചയായി വരുന്നത് ഇതുകൊണ്ടാണ്. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ ഒന്നോര്‍ക്കണം; അടുത്ത ആറു മാസത്തിനുള്ളില്‍ എഐ സാങ്കേതികവിദ്യ നിങ്ങളുടെ ഈ ജോലികള്‍ ഏറ്റെടുക്കും.

പണം കൊടുത്തു ചെയ്യുന്നവര്‍ പിന്നീട് ഇത്തരം ആളുകളെ ഒഴിവാക്കും. ഇതിനെ എനിക്ക് വെറുപ്പെന്ന് വിളിക്കാന്‍ കഴിയില്ല. ഇത് മനഃപൂര്‍വം ചെയ്യുന്നതാണ്. ചെറിയൊരു കൂട്ടം ആളുകള്‍, ഓരോരുത്തരും 20 മുതല്‍ 50 വരെ അക്കൗണ്ടുകള്‍ ഉപയോഗിച്ച്, ഒരേ ഉള്ളടക്കം ആവര്‍ത്തിച്ച് പങ്കുവയ്ക്കുന്നു.

നിങ്ങളുടെ ഫീഡിലൂടെ സ്‌ക്രോള്‍ ചെയ്യുമ്പോള്‍, ‘രണബാലി’ക്ക് പകരം ‘ജയിലര്‍ 2’ ആണ് കാണേണ്ടതെന്ന് പറയുന്ന 50 റീലുകള്‍ തുടര്‍ച്ചയായി കാണുകയാണെങ്കില്‍, 50 വ്യത്യസ്ത ആളുകള്‍ സ്വതന്ത്രമായി ഒരേ അഭിപ്രായത്തിലെത്തി ഒരേ റീല്‍ ഉണ്ടാക്കുന്നതാണെന്ന് നിങ്ങള്‍ ശരിക്കും കരുതുന്നുണ്ടോ ?. അത് സ്വാഭാവികമല്ല.

Continue Reading
To Top