Connect with us

Screenima

kerala-hc-says-forensic-experts-anticipatory-bail-plea-non-maintainable-in-murder-conspiracy-case-involving-dileep

Gossips

ദിലീപ് ചിത്രം ‘നീക്കം’ ടീസർ


ജനപ്രിയ നായകൻ ദിലീപിനെ പ്രധാന കഥാപാത്രമാക്കി യുവ സംവിധായകൻ ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം ‘നീക്കം-ത്തിന്റെ ടീസർ ഒക്ടോബർ 9-ന് വൈകുന്നേരം 6:00 മണിക്ക് റിലീസ് ചെയ്യും. പ്രശസ്ത സംവിധായകൻ ഷാജി കൈലാസിന്റെ മകൻ ജഗൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രം കൂടിയാണിത്.


പൂർണ്ണമായും ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ഉദ്വേഗഭരതമായ കഥ പറയുന്ന ഈ ചിത്രത്തിന്റെ പുതിയ അനൗൺസ്‌മെന്റ് പോസ്റ്റർ അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ദിലീപിന്റെ കരിയറിലെ 152-ാമത് ചിത്രമായ ‘നീക്ക’ത്തിൽ സിദ്ധിഖ്, കലാഭവൻ ഷാജോൺ, ബിനു പപ്പു, വീണ നന്ദകുമാർ, ശാരി തുടങ്ങിയ വൻ താരനിര അണിനിരക്കുന്നു. ഉർവ്വശി തിയേറ്റേഴ്‌സും പെൻ സ്റ്റുഡിയോസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Continue Reading
To Top