Connect with us

Screenima

latest news

എത്ര കോടി കിട്ടിയാലും സുധി ചേട്ടനോളം വരില്ല, രേണു സുധി

മൂന്ന് വര്‍ഷം മുമ്പ് വാഹനാപകടത്തില്‍ മരിച്ച കലാകാരന്‍ കൊല്ലം സുധിയുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിധിയായത് കഴിഞ്ഞ ദിവസമായിരുന്നു. അമ്മ, ഭാര്യ, മക്കള്‍ എന്നിവര്‍ക്ക് ഒരു കോടി 77 ലക്ഷം രൂപ കോടതി വീതിച്ച് നല്‍കും. കോടതി വിധി പുറത്ത് വന്നതിന് പിന്നാലെ സുധിയുടെ ഭാര്യ രേണുവുമായി ബന്ധപ്പെട്ട് നിരവധി ?വിവാദങ്ങളും പൊട്ടിപുറപ്പെട്ടിരുന്നു. സുധിയുമായുള്ള രേണുവിന്റെ വിവാഹം നിയമപരമായി നടന്നിട്ടില്ല എന്നതായിരുന്നു അതില്‍ പ്രധാനമായി പ്രചരിച്ചത്.

ഇപ്പോഴിതാ മെയിന്‍ സ്ട്രീം വണ്ണിന് നല്‍കിയ അഭിമുഖത്തില്‍ എല്ലാ വ്യാജ പ്രചാരണങ്ങള്‍ക്കും കൃത്യമായ മറുപടി നല്‍കിയിരിക്കുകയാണ് രേണു സുധി. എത്ര കോടി കിട്ടിയാലും തന്റെ ഭര്‍ത്താവ് സുധിയോളം വരില്ലെന്നും രേണു പറയുന്നു. വാര്‍ത്ത കേട്ടപ്പോള്‍ വിഷമമാണ് തോന്നിയത്. വേറൊന്നും കൊണ്ടല്ല.

ആ ഒരു തുക സുധി ചേട്ടന്റെ മരണശേഷം കിട്ടുന്നതാണ്. അത് കേള്‍ക്കുന്നത് എനിക്ക് വിഷമമാണ്. ജീവനോടെ ഉണ്ടായിരുന്ന സമയത്ത് എല്ലാം തരുമെന്ന് പറഞ്ഞിരുന്നു അദ്ദേഹം. പക്ഷെ ചേട്ടന്‍ പോയശേഷമാണ് അദ്ദേഹം ഞങ്ങള്‍ക്ക് എല്ലാം തന്നത്. അത് ഓര്‍ക്കുമ്പോള്‍ വിഷമമാണ്. എന്റെ ട്രീറ്റ്‌മെന്റ് സമയത്ത് ഇങ്ങനൊരു തുക കിട്ടുന്നത് ഞങ്ങള്‍ക്ക് ആശ്വാസമാണ്. ഇനി എനിക്ക് സര്‍ജറിയും മറ്റ് കാര്യങ്ങളും ബാക്കിയുണ്ട്. അര്‍ഹതപ്പെട്ട നാല് പേര്‍ക്കാണ് സുധി ചേട്ടന്റെ പേരില്‍ കിട്ടുന്ന തുക അവര്‍ നല്‍കുന്നത്. എന്തൊക്കെ ഫോര്‍മാലിറ്റീസ് ഇനി ബാക്കിയുണ്ടെന്ന് അറിയില്ല. വക്കീല്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞിരുന്നു. ബാക്കിയെല്ലാം എല്ലാവരേയും പോലെ വാര്‍ത്തയിലൂടെയാണ് ഞങ്ങള്‍ അറിഞ്ഞത്. സുധി ചേട്ടന്റെ കരുതലാണ് ഞങ്ങള്‍ക്ക് കിട്ടാന്‍ പോകുന്ന നഷ്ടപരിഹാരം.

Continue Reading
To Top