Connect with us

Screenima

Anoop Menon

latest news

ആളുകള്‍ നമ്മളെ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയല്ല; ്അനൂപ് മേനോന്‍

ആളുകള്‍ക്ക് തന്നെ കുറിച്ചുള്ള ധാരണകളെയും തെറ്റിദ്ധാരണകളെയും കുറിച്ച് തനിക്ക് അറിയില്ലെന്ന് നടന്‍ അനൂപ് മേനോന്‍. സിനിമയിലെത്തി കഴിഞ്ഞാല്‍ ഒരു വലിയ വിഭാ?ഗത്തിന്റെ ധാരണ ലോകം മുഴുവന്‍ തങ്ങളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ലോകത്തിന് വേറെ പണിയുണ്ടെന്നും അവര്‍ അതൊന്നും ശ്രദ്ധിക്കില്ലെന്നും അനൂപ് മേനോന്‍ പറഞ്ഞു.

ആളുകളുടെ ധാരണകളെയോ ധാരണ പിശകുകളെയോ തെറ്റിദ്ധാരണകളെയോ മാറ്റാനോ അറിയാനോ ആര്‍ക്കും സമയമില്ലെന്നും അനൂപ് മേനോന്‍ കൂട്ടിച്ചേര്‍ത്തു. സുജിത് ഭക്തന്റെ പോഡ്കാസ്റ്റില്‍ സംസാരിക്കുകയായിരുന്നു അനൂപ് മേനോന്‍. ‘ആളുകള്‍ക്ക് എന്നെ കുറിച്ചുള്ള തെറ്റിദ്ധാരണ എന്താണെന്ന് എനിക്കറിയില്ല. ഞാന്‍ അത്തരം കാര്യങ്ങളില്‍ നിന്ന് കട്ട് ഓഫ് ആണ്.

ഞാന്‍ സോഷ്യല്‍ മീഡിയയില്‍ ഇല്ല, എന്റെ അഡ്മിന്‍സ് ഒക്കെയാണ് അത് നോക്കുന്നത്. കമന്റുകള്‍ ഞാന്‍ വായിക്കാറില്ല. അതുകൊണ്ട് ആളുകള്‍ക്ക് എന്നെക്കുറിച്ച് ധാരണയുണ്ടോ, തെറ്റിദ്ധാരണ ഉണ്ടോ എന്നൊന്നും എനിക്കറിയില്ല. പിന്നെ ഒരു പോയ്ന്റ് കഴിയുമ്പോള്‍ നമ്മളെ ഇതൊന്നും ബാധിക്കില്ല. എനിക്കത് തോന്നിയിട്ടില്ല.

കുറച്ചെങ്കിലും യാത്രകള്‍ ചെയ്ത് കഴിഞ്ഞാല്‍ മനസിലാകും, നമ്മള്‍ എത്രത്തോളം അപ്രസക്തമാണെന്ന കാര്യം. നമ്മളൊരു ചെറിയ മണ്‍തരി പോലുമല്ല ഈ ലോകം വച്ചു നോക്കുമ്പോള്‍. സിനിമയിലെത്തി കഴിഞ്ഞാല്‍, എല്ലാവരുടെയുമല്ല, ഒരു വലിയ വിഭാ?ഗത്തിന്റെ ധാരണ ലോകം മുഴുവന്‍ നമ്മളെ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയാണെന്നാണ്. ലോകത്തിന് വേറെ പണിയുണ്ട് ആശാനേ.

അവര്‍ അതൊന്നും ശ്രദ്ധിക്കില്ല. എന്തെങ്കിലും ഒന്ന് സംഭവിക്കുമ്പോള്‍ നോക്കും, അല്ലെങ്കില്‍ ഒരു കമന്റിടും. അതോടെ ആ സംഭവം കഴിഞ്ഞു. അവര്‍ക്ക് അവരുടേതായ ജീവിതങ്ങളുണ്ട്. അവരുടെ ധാരണകളെയോ ധാരണ പിശകുകളെയോ തെറ്റിദ്ധാരണകളെയോ മാറ്റാനോ അറിയാനോ ആര്‍ക്കും സമയമില്ല, ഈ സമയത്ത്. അതില്‍ ഞാനത്ര ബോധവാനല്ല’. -അനൂപ് മേനോന്‍ പറഞ്ഞു.

Continue Reading
To Top