Connect with us

Screenima

Gayathri R Suresh

Gossips

‘നിനക്ക് എയ്ഡ്സ് ഉണ്ടോ?’ മുൻ കാമുകൻ ചോദിച്ച ചോദ്യം; ട്രോമ തുറന്നുപറഞ്ഞ് ഗായത്രി സുരേഷ്

പ്രേക്ഷകരെ ഒന്നടങ്കം ഈറനണിയിച്ച നിമിഷങ്ങൾക്കായിരുന്നു കഴിഞ്ഞ ദിവസം ബിഗ് ബോസ് മലയാളം സീസൺ 8 വീട് സാക്ഷ്യം വഹിച്ചത്.ജീവിതത്തിൽ തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ച വ്യക്തിയോട് സംസാരിക്കാൻ ഒരവസരം ലഭിച്ചാൽ എന്തായിരിക്കും പറയുക എന്ന ബിഗ് ബോസിന്റെ ചോദ്യത്തോടാണ് താരം പ്രതികരിച്ചത്.


പ്രണയം ആരംഭിച്ച് വെറും ഏഴു ദിവസങ്ങൾക്കുള്ളിൽ “നിനക്ക് എയ്ഡ്സ് ഉണ്ടോ?” എന്ന ചോദ്യമാണ് അയാൾ തന്നോട് ചോദിച്ചത്. ആ നിമിഷത്തിൽത്തന്നെ ആ ബന്ധം അവസാനിപ്പിക്കാൻ താൻ തീരുമാനിച്ചതായിരുന്നു. എന്നാൽ, മറ്റുള്ളവർക്ക് സ്വയം തിരുത്താൻ ഒന്നിലധികം അവസരങ്ങൾ നൽകുന്ന സ്വഭാവമുള്ളതിനാലും, തന്റെ ഭാഗത്താണോ തെറ്റ് എന്ന ചിന്തയാലും ആ ബന്ധം വീണ്ടും മുന്നോട്ട് കൊണ്ടുപോകുകയായിരുന്നു എന്ന് താരം വെളിപ്പെടുത്തി.


താനുമായി പ്രണയത്തിലായിരിക്കുമ്പോൾത്തന്നെ അയാൾക്ക് എറണാകുളത്ത് മറ്റൊരു പെൺകുട്ടിയുമായി ബന്ധമുണ്ടായിരുന്നു. ആ സമയത്ത് തന്റെ ജീവിതത്തിലെ ഏറ്റവും മോശം ഘട്ടത്തിലൂടെയാണ് കടന്നുപോയിരുന്നതെന്നും, തനിക്ക് ചില വീഴ്ചകളും മോശം സ്വഭാവങ്ങളും ഉണ്ടായിരുന്നെങ്കിലും അറിഞ്ഞുകൊണ്ട് ആരെയും വഞ്ചിക്കാൻ നിന്നിട്ടില്ലെന്നും ഗായത്രി കൂട്ടിച്ചേർത്തു.


തുടർന്ന് അയാൾ ഗായത്രിയെ പൂർണ്ണമായും അവഗണിക്കാൻ തുടങ്ങി. നേരിൽ കണ്ടേ തീരൂ എന്ന് ഗായത്രി നിർബന്ധം പിടിച്ചതിനെത്തുടർന്ന് അയാൾ തൃശ്ശൂരിലെത്തി. 2021 ഒക്ടോബറിൽ വലിയ മാധ്യമശ്രദ്ധയും സൈബർ ആക്രമണങ്ങളും ഉണ്ടാക്കിയ ആ വിവാദ കാറപകടം സംഭവിക്കുന്നത് ഇരുവരും ഒരുമിച്ച് കാറിൽ യാത്ര ചെയ്യുമ്പോഴാണ്. അപകടത്തെ തുടർന്ന് പോലീസ് എത്തി അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.


അതൊരു കടുത്ത നാർസിസിസ്റ്റിക് ബന്ധമായിരുന്നുവെന്നും കടുത്ത മാനസിക പീഡനങ്ങളാണ് താൻ അവിടെ അനുഭവിച്ചതെന്നും ഗായത്രി വ്യക്തമാക്കി.

Continue Reading
To Top