latest news
‘ടോക്സിക്കി’ന് വീണ്ടും കനത്ത തിരിച്ചടി; ഒടിടി റിലീസിന് മുൻപേ ചിത്രത്തിന്റെ എച്ച്ഡി പതിപ്പ് ചോർന്നു!
Published on
യാഷ് നായകനായ ‘ടോക്സിക്’ എന്ന ചിത്രം റിലീസിന് ശേഷവും തിരിച്ചടികൾ നേരിട്ടുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിക്കുന്നതിന് മുൻപേ തന്നെ എച്ച്ഡി പതിപ്പ് ഓൺലൈനിൽ ചോർന്നിരിക്കുന്നു. സിനിമയുടെ അൺകട്ട്, സെൻസർ ചെയ്യാത്ത പതിപ്പാണ് ഇപ്പോൾ ലീക്കായിരിക്കുന്നത്.
ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ചിത്രം, റിലീസായതിന് ശേഷം ഇതിനകം തന്നെ നേരിട്ട ആദ്യ തിരിച്ചടി യാഷിന്റെയും കിയാര അദ്വാനിയുടെയും രംഗങ്ങൾ ഉൾപ്പെടെയുള്ള ക്ലിപ്പുകൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചതായിരുന്നു.
300 കോടിയിലധികം ആഗോള കളക്ഷൻ നേടിയ ചിത്രം, സമ്മിശ്ര പ്രതികരണങ്ങൾക്കിടയിലും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.
