Connect with us

Screenima

latest news

തീയേറ്ററുകൾ കീഴടക്കി ‘അവറാച്ചൻ ആൻഡ് സൺസ്’; ബോക്സ് ഓഫീസിൽ കുതിപ്പ്!

ബിജു മേനോനെ നായകനാക്കി തമ്പി സംവിധാനം ചെയ്ത ‘അവറാച്ചൻ ആൻഡ് സൺസി’ന് ഗംഭീര പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം വിക്കൻഡിൽ ഹൗസ് ഫുൾ, വൻ വിജയത്തിലേക്ക് മുന്നേറുകയാണ്. റിലീസ് ചെയ്ത ദിവസം മുതൽ ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വിൽപ്പനയുടെ ട്രെൻഡിങ് ലിസ്റ്റിലും ചിത്രം മുന്നിലാണ്.

ഇപ്പോൾ ഇതാ ചിത്രത്തിന്റെ വിജയത്തിൽ അഭിനന്ദനങ്ങളുമായി പൃഥ്വിരാജ്, മഞ്ജു വാര്യർ, സുരാജ് വെങ്ങാട്ടൂട് എന്നിവർ വീഡിയോയിലൂടെ ആശംസകൾ അറിയിച്ചു.

ബിജു മേനോനോടൊപ്പം ശ്രീനാഥ് ഭാസി, ഗണപതി, വിനായ് ഫോർട്ട്, ജോണി ആന്റണി, ഗ്രേസ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൻ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷ സാരംഗ് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

ജോസഫ് തമ്പിയും ചേർന്നാണ് തിരക്കഥ ഒരുക്കിയത്. സജിത് പുരുഷൻ ക്യാമറ നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിങ് ആകാശ് ജോസഫ് വർഗീസും സംഗീതം സനൽ ദേവും നിർവഹിക്കുന്നു.

Continue Reading
To Top