Connect with us

Screenima

latest news

പ്രണയം എന്ത് കൊണ്ട് രഹസ്യമാക്കി; തുറന്ന് പറഞ്ഞ് വിജയ് ദേവരക്കൊണ്ട

ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് രശ്മിക മന്ദാനയും വിജയ് ദേവരക്കൊണ്ടയും. ഏറെ നാളത്തെ പ്രണയത്തിന് ശേഷം ഈയ്യടുത്താണ് ഇരുവരും വിവാഹിതരായത്. ആരാധകരുടെ പ്രിയപ്പെട്ട പ്രണയ ജോഡിയായിരിക്കുമ്പോഴും തങ്ങളുടെ പ്രണയത്തെക്കുറിച്ച് പരസ്യമായി തുറന്നു പറഞ്ഞിരുന്നില്ല ഇരുവരും. താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന വെക്കേഷന്‍ ചിത്രങ്ങളില്‍ നിന്നും മറ്റുമാണ് ആരാധകര്‍ ഇരുവരും പ്രണയത്തിലാണെന്ന് കണ്ടെത്തുന്നത്.

തങ്ങളുടെ പ്രണയം രഹസ്യമായി വച്ചത് എന്തുകൊണ്ടെന്ന് വെളിപ്പെടുത്തുകയാണ് വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും. പുതിയ ചിത്രം രണബാലിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

”എട്ട് വര്‍ഷമായി എനിക്ക് രശ്മികയെ അറിയാം. ആദ്യം സഹതാരമായിരുന്നു. പിന്നെ സുഹൃത്തായി. പതിയെ റിലേഷന്‍ഷിപ്പിലേക്ക് കടന്നു. അതിന് ശേഷം എന്റെ ഭാര്യയായി. പിടിക്കപ്പെടാന്‍ ഇത് ഒളിച്ചുകളിയായിരുന്നില്ല. എന്തെങ്കിലും പറയേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയില്ല. എന്റെ ജീവിതം എന്റേതാണ്. എന്തിന് മറ്റുള്ളവരോട് പറയണം” എന്നാണ് വിജയ് ദേവരക്കാണ്ട ചോദിക്കുന്നത്.

”ഞങ്ങളുടെ ബന്ധം എന്റര്‍ടെയ്ന്‍മെന്റിനുള്ളതായിരുന്നില്ല. ഞങ്ങളുടെ ബന്ധം ഞങ്ങളുടേതാണ്. ഞങ്ങള്‍ക്ക് സംരക്ഷിച്ച് നിര്‍ത്തേണ്ട കാര്യങ്ങളെക്കുറിച്ച് പുറമേയുള്ളവരോട് പറയേണ്ടതില്ല” എന്നാണ് രശ്മിക പറയുന്നത്. 2018 ല്‍ പുറത്തിറങ്ങിയ ഗീത ഗോവിന്ദത്തിലൂടെയാണ് രശ്മികയും വിജയ് ദേവരക്കൊണ്ടയും ആദ്യമായി ഒരുമിക്കുന്നത്. പിന്നീട് ഡിയര്‍ കോമ്രേഡിലും ഇരുവരും അഭിനയിച്ചു.

Continue Reading
To Top