latest news
ഒന്നര വര്‍ഷത്തിന് ശേഷം ബ്രേക്ക് അപ്പായി; ജേസണ്‍
സംവിധായകനും നടന് വിജയ്യുടെ മകനുമായ ജേസണ്‍ സഞ്ജയ് തന്റെ ബ്രേക്ക് അപ്പിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണിപ്പോള്‍ ശ്രദ്ധേയമാകുന്നത്. ‘ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ. കുറേ നാള് മുന്‍പായിരുന്നു അത്, കോളജില്‍ പഠിക്കുമ്പോള്‍. ഒന്നര വര്‍ഷത്തോളം ഞങ്ങള്‍ തമ്മില്‍ പ്രണയത്തിലായിരുന്നു. മൂച്വല്‍ ബ്രേക്ക് അപ്പായിരുന്നു. ഞങ്ങള്‍ രണ്ട് പേരും പരസ്പരം സംസാരിച്ച് പിരിഞ്ഞു.
ആ സമയത്ത് ഞാന്‍ വേറൊരു അവസ്ഥയിലായിരുന്നു. ബ്രേക്ക് അപ്പിലായിരുന്ന സമയത്ത് യുവന് ശങ്കര്‍ രാജയുടെ പ്രണയഗാനങ്ങളെല്ലാം ഞാനിരുന്ന് കേള്‍ക്കുമായിരുന്നു. ഇന്‍സ്റ്റ?ഗ്രാമില്‍ സ്റ്റോറി ഇടുന്ന പരിപാടിയൊന്നും എനിക്കില്ലായിരുന്നു. ബ്രേക്ക് അപ്പ് ആയതിനു ശേഷം സ്റ്റോറിയൊക്കെ ഇട്ട് പിന്നെയും നമ്മള് കണക്ഷനിലുണ്ടെങ്കില്‍, നമുക്കതില്‍ നിന്ന് പുറത്തേക്ക് വരാന്‍ പറ്റില്ല.
അതുകൊണ്ട് നമ്മള് തമ്മില്‍ ഒരു അകലം പാലിച്ചിരുന്നു. വേണ്ട എന്ന് തോന്നുന്ന കാര്യങ്ങള്‍ ചെയ്യാതിരിക്കാന്‍ ഞാനെപ്പോഴും എന്നെ തന്നെ കണ്ട്രോള് ചെയ്യും. ഇപ്പോള്‍ ഞാന്‍ ഓക്കെയാണ്. അത് ആ സമയത്ത് നടന്നത് നന്നായി. നമ്മള് നമ്മുടെ ജീവിതവുമായി മുന്നോട്ട് പോകുന്നു. അതിന് ശേഷം ഞാന്‍ പിന്നെ സി?ഗ്മയുടെ കാര്യങ്ങളിലേക്ക് ഇറങ്ങി’.- വിജെ സിദ്ദു വ്ലോ?ഗ്സിനോട് ജേസണ്‍ പറഞ്ഞു.
ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറിലെത്തിയ സിഗ്മ എന്ന ചിത്രത്തിലൂടെയാണ് ജേസണ്‍ സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. സന്ദീപ് കിഷന്, ഫാരിയ അബ്ദുള്ള എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.
