Gossips
യുട്യൂബിൽ ട്രെയിലർ തരംഗം; വൺ മില്യൺ കാഴ്ചക്കാരുമായി ജയസൂര്യയുടെ ‘ടൈറ്റൻസ്’
Published on
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജയസൂര്യയുടെ ഏറ്റവും പുതിയ ചിത്രം ‘ടൈറ്റൻസ്’ റിലീസിന് മുൻപേ തന്നെ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ഔദ്യോഗിക ട്രെയിലർ റിലീസ് ചെയ്ത് വെറും 24 മണിക്കൂറിനുള്ളിൽ 10 ലക്ഷത്തിലധികം (വൺ മില്യൺ) ആളുകളാണ് കണ്ടുകഴിഞ്ഞത്.
‘അനുഗ്രഹീതൻ ആന്റണി’ എന്ന ചിത്രത്തിന് ശേഷം പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ടൈറ്റൻസ്’. മിഥുൻ മാനുവൽ തോമസ്, ഇർഷാദ് എം. ഹസ്സൻ, പ്രദീപ് സി.എസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ജയസൂര്യയെ കൂടാതെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ചിത്രം വരുന്ന ഒക്ടോബർ 22-ന് തിയേറ്ററുകളിൽ എത്തും.
