Gossips
നിഗൂഢതകളുടെ മൗനം തകർക്കാൻ ‘മായൻ’; ജയസൂര്യയുടെ മിസ്റ്ററി ത്രില്ലർ ഡിസംബർ 3-ന് തിയേറ്ററുകളിലേക്ക്!
ജയസൂര്യയുടെ കരിയറിലെ ഏറ്റവും വലിയ മിസ്റ്ററി ത്രില്ലർ ‘മായൻ അണിയറയിൽ ഒരുങ്ങുന്നു. ‘കളംകാവൽ’ എന്ന സൂപ്പർഹിറ്റിന് ശേഷം ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം, ഡിസംബർ 3-ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്.
ഒരു പോലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലെത്തുന്ന ജയസൂര്യ ഏതോ അദൃശ്യ ശക്തിക്കെതിരെ നടത്തുന്ന പോരാട്ടമാണ് സിനിമയുടെ കാതൽ എന്ന് അണിയറപ്രവർത്തകർ സൂചന നൽകുന്നു.
വലിയ ക്യാൻവാസിലാണ് സിനിമ ഒരുങ്ങുന്നത്. റഷ്യയിലെ അതിശൈത്യമുള്ള പ്രദേശങ്ങളിലായിരുന്നു സിനിമയുടെ ആദ്യ ഷെഡ്യൂൾ ചിത്രീകരിച്ചത്. തുടർന്ന് പീരുമേടിലും ചിത്രീകരണം നടന്നു.
‘ഓർഡിനറി’, ‘അനാർക്കലി’ തുടങ്ങിയ ജനപ്രിയ ചിത്രങ്ങൾ സമ്മാനിച്ച മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് ഗോവിന്ദനാണ് ചിത്രം നിർമ്മിക്കുന്നത്. പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയും സംവിധായകൻ ജിതിനും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജയസൂര്യയ്ക്കൊപ്പം വിജയ് ബാബു, നൈല ഉഷ, ഐശ്വര്യ രാജ്, ജിബിൻ ഗോപിനാഥ്, നിരഞ്ജന അനൂപ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്.
