Connect with us

Screenima

Gossips

“കൂട്ടുപ്രതിക്ക് ഹാപ്പി ബർത്ത്ഡേ, 21 വർഷത്തെ സഹനത്തിന്റെ ചരിത്രം”; ശ്രീകാന്ത് മുരളിക്ക് ജന്മദിനാശംസകളുമായി സംഗീത

സംവിധായകനും നടനുമായ ശ്രീകാന്ത് മുരളിക്ക് ജന്മദിനാശംസകൾ നേർന്ന് ഭാര്യയും പ്രശസ്ത ഗായികയുമായ സംഗീത ശ്രീകാന്ത് പങ്കുവെച്ച സോഷ്യൽ മീഡിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. മകനൊപ്പമുള്ള മനോഹരമായ ഒരു കുടുംബചിത്രം പങ്കുവെച്ചാണ് ഇൻസ്റ്റാഗ്രാമിലൂടെ സംഗീത തന്റെ പ്രിയപ്പെട്ടവന് ജന്മദിനാശംസകൾ അറിയിച്ചിരിക്കുന്നത്.


“ഇപ്പോ നടു രാത്രി പന്ത്രണ്ട് മണി, ഈ നേരത്ത് നടുറോട്ടിൽ നിന്നീ അഭ്യാസം കാണിയ്ക്കാൻ തോന്നുന്നതിന് പിന്നിൽ 21മെനി മെനി വർഷങ്ങളുടെ കൂട്ടുകൂടലിന്റെ, സഹനത്തിന്റെ, സഹവർത്തിത്വത്തിന്റെ ചരിത്രമുണ്ടെന്ന് നടുവിൽനിൽക്കുന്ന പ്രൂഫ് സഹിതം ബോധിപ്പിക്കട്ടെ…
കൂട്ടുപ്രതിയ്ക്ക് ഇന്ന് ഹാപ്പി ബർത്ത്ഡേ.” എന്ന് സംഗീത കുറിച്ചു.

Continue Reading
To Top