Connect with us

Screenima

aishwarya rai edit

latest news

ഐശ്വര്യ റായ്‌ക്കെതിരെ ബോഡി ഷെയിമിങ്

പാരീസ് ഫാഷന്‍ വീക്കില്‍ ഇത്തവണയും ലോകമെമ്പാടുമുള്ള ആരാധകരുടെ മനം കവര്‍ന്ന് നടി ഐശ്വര്യ റായ്. എന്നാല്‍ ഐശ്വര്യയ്‌ക്കെതിരെ കടുത്ത ബോഡി ഷെയിമിങും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നുണ്ട്. ഫാഷന്‍ ഷോയിലെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നതിന് പിന്നാലെയാണ് ഐശ്വര്യയുടെ ശരീരഭാരത്തെയും സ്‌റ്റൈലിങ്ങിനെയും മേക്കപ്പിനെയും ലക്ഷ്യമിട്ട് മോശം കമന്റുകള്‍ ഉയര്‍ന്നത്.

സിറിയന്‍ ആഢംബര ബ്രാന്‍ഡായ യാര ഷൂമേക്കര്‍ ഡിസൈന്‍ ചെയ്ത കറുത്ത കോര്‍സെറ്റ് വെല്‍വെറ്റ് ഗൗണ്‍ അണിഞ്ഞാണ് ഐശ്വര്യ റാംപിലെത്തിയത്. ബര്‍ഗണ്ടി നിറത്തില്‍ കളര്‍ ചെയ്ത മുടി വിടര്‍ത്തിയിട്ട് ഡയമണ്ട് ടിയാരയും അണിഞ്ഞെത്തിയ ഐശ്വര്യയുടെ ക്യാറ്റ് വാക്ക് ചര്‍ച്ചയായിരുന്നു. പതിവുശൈലിയിലുള്ള നമസ്‌തേയും ചുംബനവും നല്‍കിയാണ് ഐശ്വര്യ റാംപിലെത്തിയത്.

ഇതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇന്ത്യന്‍ ഫാഷന്‍ സ്‌റ്റൈലിസ്റ്റ് മോഹിത് റായിയുടെ മേല്‍നോട്ടത്തിലാണ് പാരീസ് ഫാഷന്‍ വീക്കിനായുള്ള ഐശ്വര്യയുടെ ഈ റോയല്‍ ഓള്‍ ബ്ലാക്ക് ലുക്ക് തയ്യാറാക്കിയത്. എന്നാല്‍ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഒരു വിഭാഗം ഉയര്‍ത്തുന്നത്

ഐശ്വര്യ തന്റെ സൗന്ദര്യം നിലനിര്‍ത്താനോ ശരീരഭാരം നിയന്ത്രിക്കാനോ യാതൊരു ശ്രമങ്ങളും നടത്തുന്നില്ല എന്നായിരുന്നു പ്രധാന വിമര്‍ശനം. മുഖഭംഗി നിലനിര്‍ത്താന്‍ ഫെയ്‌സ് യോഗയെങ്കിലും ചെയ്തു കൂടെയെന്നും അധിക്ഷേപ കമന്റുകളുണ്ട്. നടി ശില്പ ഷെട്ടിയെ കണ്ടുപഠിക്കണമെന്നും വിമര്‍ശകര്‍ പറയുന്നു.

ഐശ്വര്യ സ്‌റ്റൈലിസ്റ്റിനെ മാറ്റണമെന്നും മുന്‍ വര്‍ഷങ്ങളിലെ ഫാഷന്‍ വീക്കിന്റേതിന് സമാനമായാണ് ഇത്തവണയും സ്‌റ്റൈല്‍ ചെയ്തിരിക്കുന്നത് എന്നും വിമര്‍ശനമുണ്ട്. ഇത്തരം കവര്‍ അപ് ഗൗണുകള്‍ ശരീരഭാരം മറയ്ക്കാനാണ് ഐശ്വര്യ തിരഞ്ഞെടുക്കുന്നതെന്നും അവര്‍ ആരോപിക്കുന്നു.

Continue Reading
To Top