Connect with us

Screenima

latest news

രാത്രി വാതില്‍ മുട്ടിയ സംവിധായകന്‍ കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിച്ചു; സ്വര ഭാസ്‌കര്‍

സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം വെളിപ്പെടുത്തി നടി സ്വര ഭാസ്‌കര്‍. റൈസ് ആന്റ് ഫാള്‍ റിയാലിറ്റി ഷോയിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. ഷൂട്ടിനിടെ സംവിധായകന്‍ രാത്രി വാതിലില്‍ മുട്ടിയെന്നും കെട്ടിപ്പിടിക്കാന്‍ നിര്‍ബന്ധിച്ചുവെന്നുമാണ് സ്വരയുടെ വെളിപ്പെടുത്തല്‍. തനു വെഡ്സ് മനു എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയായിരുന്നു സംഭവം.

”തനു വെഡ്സ് മനുവിന് തൊട്ടുപിന്നാലെയായിരുന്നു. എന്റെ വലിയ സിനിമ. ഞാനായിരുന്നു ആ സിനിമയിലെ നായിക. 56 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ആദ്യം അയാള്‍ എന്നോട് പറഞ്ഞത് സംവിധായകര്‍ക്ക് അഭിനേതാക്കളെ ഇഷ്ടപ്പെടണം എന്നാണ്. പിന്നീട് അയാള്‍ എന്റെ സൗന്ദര്യത്തെക്കുറിച്ച് കവിതകള്‍ അയക്കാന്‍ തുടങ്ങി. ഞാന്‍ മാന്യമായാണ് പ്രതികരിച്ചത്” താരം പറയുന്നു.

ചിത്രത്തില്‍ സ്വരയും നായകനും തമ്മിലുള്ളൊരു പ്രണയ രംഗം ഒറ്റയ്ക്ക് റിഹേഴ്സ് ചെയ്യണമെന്ന് സംവിധായകന്‍ പറഞ്ഞുവെന്നും താരം പറയുന്നു. ”ഞാന്‍ പറ്റില്ലെന്ന് പറഞ്ഞു. ആദ്യം നടനേയും കാമറാമാനേയും വിളിക്കാന്‍ പറഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ച് ചെയ്യാം. ഞങ്ങള്‍ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസില്‍ സ്ത്രീയായി ഞാന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ” താരം പറയുന്നു.

Continue Reading
To Top