Gossips
തിയേറ്ററിലെ വിജയം ഒടിടിയിലും; നെറ്റ്ഫ്ലിക്സിന്റെ ആഗോള പട്ടികയിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ ‘ഇരുമുടി’യും ‘മോധ രാത്രി’യും
തിയേറ്ററുകളിൽ നേടിയ വിജയം ഒടിടി പ്ലാറ്റ്ഫോമിലും തുടർന്ന് രവിതേജ നായകനായ ‘ഇരുമുടി’. നെറ്റ്ഫ്ലിക്സിന്റെ ആഗോള നോൺ-ഇംഗ്ലീഷ് സിനിമാ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഈ തെലുങ്ക് ചിത്രം ഇപ്പോഴുള്ളത്. രണ്ടാം സ്ഥാനത്ത് തമിഴ് ചിത്രം ‘മോധ രാത്രി’യുമുണ്ട്.
ഓഗസ്റ്റ് 21ന് തിയേറ്ററുകളിൽ റിലീസ് ചെയ്ത ‘ഇരുമുടി’, 250 കോടി രൂപയിലധികം ആഗോള കളക്ഷൻ നേടി രവിതേജയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരുന്നു. ശിവ നിർവാണ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയാ ഭവാനി ശങ്കറും ബേബി നക്ഷത്രയുമാണ് മറ്റ് പ്രധാന കഥാപാത്രങ്ങൾ.
നെറ്റ്ഫ്ലിക്സ് റിലീസിന്റെ രണ്ടാം ആഴ്ചയിൽ മാത്രം 34 ലക്ഷം കാഴ്ചകൾ നേടിയ ‘ഇരുമുടി’യുടെ ആകെ കാഴ്ചകൾ ഇതിനകം 68 ലക്ഷത്തോളമായി. ഹിന്ദിയിൽ ഡബ്ബ് ചെയ്ത പതിപ്പിനും വൻ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, ചെറിയ ബജറ്റിൽ ഒരുക്കിയ തമിഴ് വിവാഹ ഡ്രാമയായ ‘മോധ രാത്രി’യും ഓഗസ്റ്റ് 21ന് തന്നെയാണ് തിയേറ്ററുകളിൽ റിലീസ് ചെയ്തത്. രാജാ കരുപ്പസ്വാമി സംവിധാനം ചെയ്ത ഈ ചിത്രവും നെറ്റ്ഫ്ലിക്സിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത് .
