Connect with us

Screenima

latest news

വിവാഹത്തിന് മുമ്പ് അമ്മയാകാന്‍ ശ്രമിച്ചു,സ്വര ഭാസ്‌കര്‍

ഓണ്‍ സ്‌ക്രീനില്‍ മിന്നും പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുള്ള നടിയാണ് സ്വര ഭാസ്‌കര്‍. തന്റെ നിലപാടുകളിലൂടേയും തുറന്നു പറച്ചിലുകളിലൂടേയും സ്വര വാര്‍ത്തകളില്‍ ഇടം നേടുകയും ചെയ്യാറുണ്ട്. മാതൃത്വത്തെക്കുറിച്ചുള്ള സ്വരയുടെ വാക്കുകള്‍ ചര്‍ച്ചയാവുകയാണ്. റൈസ് ആന്റ് ഫാള്‍ സീസണ്‍ ടുവില്‍ സ്വര നടത്തിയ വെളിപ്പെടുത്തലാണ് ശ്രദ്ധ നേടുന്നത്.

വിവാഹം കഴിക്കുന്നതിന് മുമ്പ് തന്നെ താന്‍ അമ്മയാകാന്‍ ശ്രമിച്ചിരുന്നുവെന്നാണ് സ്വര പറയുന്നത്. ഇതിനായി രണ്ട് തവണ ഐവിഎഫ് ചികിത്സ നടത്തിയതായും സ്വര പറയുന്നു. വിവാഹം എന്നൊന്ന് ജീവിതത്തിലുണ്ടാകില്ലെന്ന് സ്വര തീരുമാനിച്ചിരുന്നു. പക്ഷെ അമ്മായാവുകയെന്നത് സ്വരയുടെ സ്വപ്നമായിരുന്നു.

അങ്ങനെയാണ് വിവാഹം കഴിക്കാതെ തന്നെ സ്വര അമ്മയാകാന്‍ തീരുമാനിക്കുന്നത്. തന്റെ അച്ഛനേയും അമ്മയേയും സമ്മതിപ്പിച്ചതിനെക്കുറിച്ചും സ്വര സംസാരിക്കുന്നുണ്ട്. ”ഞാന്‍ ഐവിഎഫ് ചെയ്യാന്‍ ഓക്കെയായിരുന്നു. അച്ഛനേയും അമ്മയേയും സമ്മതിപ്പിച്ചിരുന്നു. എന്റെ കല്യാണം നടക്കില്ല, ഐവിഎഫിലൂടെ അമ്മയാകാമെന്ന് കരുതി. പാവം എന്റെ അച്ഛനും അമ്മയും ഇത് വലിയ വെല്ലുവിളിയാണ്, പക്ഷെ നിന്റെ ഇഷ്ടത്തിനൊപ്പം നില്‍ക്കുമെന്ന് പറഞ്ഞു” എന്നാണ് സ്വര പറഞ്ഞത്.

പിന്നാലെ താന്‍ രണ്ട് തവണ ഐവിഎഫ് ചികിത്സ നടത്തിയെന്നാണ് താരം പറയുന്നത്. ”എനിക്ക് ഒരു കുഞ്ഞിനെ വേണമായിരുന്നു. ഞാന്‍ രണ്ട് തവണ ഐവിഎഫ് ചെയ്തു. പക്ഷെ പരാജയപ്പെട്ടു” എന്നാണ് താരം പറയുന്നത്. പിന്നീട് 2023 ല്‍ രാഷ്ട്രീയ പ്രവര്‍ത്തകനായ ഫഹദ് അഹമദിനെ സ്വര വിവാഹം കഴിച്ചു. പിന്നാലെ 2023 സെപ്റ്റംബര്‍ 23 ഇരുവരുടേയും മകള്‍ റാബിയ രാമ അഹ്‌മദ് ജനിച്ചു.

Continue Reading
To Top