Connect with us

Screenima

Nazriya and Fahad

latest news

എന്റെ ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല; ഫഹദ് ഫാസില്‍

എഡിഎച്ച്ഡിയെക്കുറിച്ചുള്ള ഫഹദ് ഫാസിലിന്റെ തുറന്നു പറച്ചില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ആവേശത്തിന്റെ റിലീസിന് പിന്നാലെ നല്‍കിയ അഭിമുഖത്തിലായിരുന്നു ഫഹദിന്റെ തുറന്നു പറച്ചില്‍. 40 കളിലേക്ക് കടന്നതിന് ശേഷമാണ് ഇക്കാര്യം ഡയഗ്‌നോസ് ചെയ്തെന്നും താരം പറഞ്ഞിരുന്നു.

എഡിഎച്ച്ഡി ഉണ്ടെന്ന തുറന്നു പറച്ചിലിന് ശേഷമുള്ള ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് ഫഹദ് ഇപ്പോള്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. എഡിഎച്ച്ഡിയെക്കുറിച്ച് തുറന്നു പറഞ്ഞ ശേഷം ജീവിതത്തില്‍ എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

തുറന്നു പറച്ചിലിന് ശേഷം തന്റെ ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ തുറന്നു പറഞ്ഞത് നന്നായെന്ന് തോന്നിയിട്ടുണ്ട്. പലരും നന്നായെന്ന് തന്നോട് പറഞ്ഞിരുന്നുവെന്നും ഫഹദ് പറയുന്നു. തന്റെ തുറന്നു പറച്ചിലിന് ശേഷമുള്ള ചില ബന്ധുക്കളുടെ പ്രതികരണങ്ങളെക്കുറിച്ചും ഫഹദ് സംസാരിക്കുന്നുണ്ട്.

”എന്റെ ജീവിതത്തില്‍ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. ഫാമിലി പരിപാടികളില്‍ അകന്ന ബന്ധുക്കളില്‍ ചിലര്‍ ഭാര്യയോട് അവന്‍ വയലന്റ് ആകാറുണ്ടോ, മരുന്ന് കഴിക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചിരുന്നു. അവര്‍ കരുതുന്നത് ഇതെന്തോ മാനസികരോഗമാണെന്നാണ്. ആ തുറന്നു പറച്ചിലോടെ വ്യക്തിപരമായി ഒന്നും മാറിയിട്ടില്ല. കാരണം ഞാന്‍ മാനസികമായി തയ്യാറായ ശേഷമാണ് അതേക്കുറിച്ച് സംസാരിച്ചത്. എന്നാല്‍ നിങ്ങള്‍ പറഞ്ഞത് വളരെ നന്നായെന്നും എന്റെ മകന്‍ അങ്ങനെയാണെന്നും പറഞ്ഞ ഒരുപാട് പേരുണ്ട്. ഒരു രീതിയില്‍ തുറന്ന് സംസാരിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്.” ഫഹദ് പറയുന്നു.

നേരത്തെ ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലും ഫഹദ് എഡിഎച്ച്ഡി ഡയഗ്‌നോസിനെക്കുറിച്ച് സംസാരിച്ചിരുന്നു. ”ബോര്‍ഡിങ് സ്‌കൂളില്‍ പഠിക്കുമ്പോള്‍ ജീവിതത്തില്‍ ഒരു പാറ്റേണ്‍ ശീലമാകും. വീട്ടില്‍ ലഭിക്കുന്ന ശ്രദ്ധ കിട്ടിയെന്ന് വരില്ല. സ്വന്തം കാര്യങ്ങള്‍ നമ്മള്‍ തന്നെ നോക്കണം. ജീവിതകാലം മുഴുവന്‍ ഞാന്‍ ബോര്‍ഡിങ് സ്‌കൂളിലായിരുന്നു. അതിന് ശേഷം അമേരിക്കയിലേക്കും പോയി. അതെല്ലാം ഞാന്‍ ഒറ്റയ്ക്കാണ് നേരിട്ടത്. എല്ലാവരുടേയും ജീവിതം ഇതുപോലെയാകും എന്നാണ് ഞാന്‍ കരുതിയിരുന്നത്” എന്നാണ് ഫഹദ് പറഞ്ഞത്.

Continue Reading
To Top