Connect with us

Screenima

latest news

മമ്മൂട്ടിയുടെ അമ്മയാകാനുള്ള അവസരം നഷ്ടപ്പെട്ടു; മല്ലിക സുകുമാരന്‍

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത സിനിമയായിരുന്നു ബ്രോ ഡാഡി. മകനും അച്ഛനുമായി മോഹന്‍ലാലും പൃഥ്വിരാജും എത്തിയപ്പോള്‍ മോഹന്‍ലാലിന്റെ അമ്മ വേഷത്തിലായിരുന്നു മല്ലിക സുകുമാരന്‍ സിനിമയില്‍ അഭിനയിച്ചിരുന്നത്. കൂടെ അഭിനയിച്ചതില്‍ ഏറ്റവും വൈബ് ഉള്ള മകന്‍ മോഹന്‍ലാല്‍ ആണെന്ന് പറയുകയാണ് മല്ലിക സുകുമാരന്‍. മമ്മൂട്ടിയുടെ ‘അമ്മ വേഷം നഷ്ടമായ വിഷമവും മല്ലിക പങ്കുവെച്ചു. മമ്മൂട്ടി സിനിമയില്‍ ഏത് റോളില്‍ വിളിച്ചാലും താന്‍ പോകുമെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു. വെറൈറ്റി മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

‘കൂടെ അഭിനയിച്ചതില്‍ ഏറ്റവും വൈബ് ആയി തോന്നിയ മകന്‍ മോഹന്‍ലാല്‍ ആണ്. ‘ബ്രോ ഡാഡി’യില്‍ ഞാന്‍ അഭിനയിക്കുമ്പോള്‍ തോന്നിയിരുന്നു, ഈശ്വരാ എന്തെങ്കിലും ആയി പോകുമോയെന്ന്. കാരണം ഭയങ്കര സട്ടിലായിട്ട് കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ മിടുമിടുക്കുള്ള ആളാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ സ്വാഭാവികമായ അഭിനയപ്രകടനങ്ങള്‍ കണ്ട് ചിരി നിര്‍ത്താന്‍ കഴിയാറില്ല.

സിനിമയില്‍ ഒരു രംഗമുണ്ട് ഞാന്‍ ‘എത്ര മാസമായിയെടാ നിന്റെ ഭാര്യക്ക്’ എന്ന് ചോദിക്കുന്ന സീന്‍. അപ്പോള്‍ പുള്ളി രണ്ടുവിരല്‍ ഇങ്ങനെ പൊക്കിയിട്ട് മുഖം കൊണ്ട് ഓരോന്ന് കാണിക്കും. അത് കണ്ട് ഞാന്‍ ആദ്യം ചിരിച്ചുപോയി. പിന്നെ അത് രണ്ടാമത് വീണ്ടും എടുത്തു. കാരണം എന്താ ലാല്‍ ചെയ്യുന്നത് എന്നോ കാണിക്കുന്നത് എന്നോ എനിക്ക് അറിയില്ലായിരുന്നു. അതൊക്കെ ഭയങ്കര രസമായിരുന്നു.

അതുപോലെ, മമ്മൂട്ടിയുടെ അമ്മയായി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നെങ്കിലും അത് നഷ്ടപ്പെട്ടതിന്റെ സങ്കടം ഇപ്പോഴും മാറിയിട്ടില്ല. ഞാന്‍ എപ്പോഴും പരസ്യമായി പറയാറുണ്ട്, എവിടെയെങ്കിലും അമ്മയുടെ വേഷത്തിന് വിളിക്കണമെന്ന്. അമ്മയോ അമ്മൂമ്മയോ അമ്മായിയമ്മയോ അയല്‍ക്കാരി തള്ളയോ എന്തിന് വിളിച്ചാലും ഞാന്‍ പോകും,’ മല്ലിക സുകുമാരന്‍ പറയുന്നു.

Continue Reading
To Top