latest news
ഞാന്‍ കല്യാണം കഴിച്ചത് ഒരു കുട്ടിയെയാണ്; ഫഹദ് ഫാസില്‍
ഫഹദ് ഫാസില്‍ നായകനായ പുതിയ ചിത്രമാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍. തെലുങ്കിന് പുറമെ മലയാളത്തിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിയില്‍ നടന് സൂര്യയും സംവിധായകന് എസ്എസ് രാജമൗലിയും അടക്കമുള്ളവരെത്തിയിരുന്നു. ഈ പരിപാടിയില്‍ നിന്നുള്ള ഫഹദിന്റെ വിഡിയോ വൈറലാവുകയാണ്.
തന്റെ ഭാര്യയായ നടി നസ്രിയെക്കുറിച്ച് ഫഹദ് നടത്തിയ പരാമര്‍ശമാണ് വൈറലാകുന്നത്. താന്‍ വിവാഹം കഴിച്ചത് ഒരു കുട്ടിയെയാണെന്നാണ് ഫഹദ് പറയുന്നത്. കുട്ടികളുമായി ഇടപെടുന്നതില്‍ തനിക്കുള്ള കഴിവിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം. ടോണ്ട് ട്രബിള്‍ ദ ട്രബിളില്‍ ഫഹദിനൊപ്പം ബാലതാരം സാറ പലേക്കറും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
”ഞാനൊരു കുട്ടിയെയാണ് വിവാഹം കഴിച്ചത്. കുട്ടികളെ കൈകാര്യം ചെയ്യുന്നതിന് എനിക്കുള്ള കഴിവും ക്ഷമയും ഗംഭീരമാണെന്ന് പറയുന്നവരോട് എന്റെ വീട്ടില്‍ ഒരാളുണ്ടെന്ന് ഞാന്‍ പറയും. പിന്നെ ഞാന്‍ എന്നെ കൈകാര്യം ചെയ്യുന്നൊരു കുട്ടിയെ കണ്ടുമുട്ടി. ഞാന്‍ ഡയലോഗ് തെറ്റിക്കുമ്പോള്‍ ഇവള് എന്നെ തിരുത്തി. ഇത് ഇങ്ങനെയാണെന്ന് പറയും. എന്റെ ഡയലോഗും ഇവള് കാണാതെ പഠിച്ചിരുന്നു. ഇത്രയും ക്ഷമയുള്ളൊരു സഹതാരം എനിക്ക് മുമ്പ് ഉണ്ടായിട്ടില്ല. ഇന്ന് വരെ എന്റെ ഏറ്റവും പ്രിയപ്പെട്ട സഹതാരം ഇവളാണ്” എന്നാണ് ഫഹദ് പറയുന്നത്.
അതേസമയം ഒക്ടോബര്‍ രണ്ടിനാണ് സിനിമയുടെ റിലീസ്. തെലുങ്കിന് പുറമെ മലയാളത്തിലും തമിഴിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. സൗരഭ് സച്ച്ദേവയും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. രാജമൗലിയാണ് സിനിമയുടെ വിതരണം. ഫാന്റസി ചിത്രമായാണ് ഡോണ്ട് ട്രബിള്‍ ദ ട്രബിള്‍ ഒരുക്കിയിരിക്കുന്നത്.
അതേസമയം, ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് നസ്രിയയും ഫഹദ് ഫാസിലും. 2014 ലായിരുന്നു ഇരുവരും വിവാഹിതരാകുന്നത്. ബാംഗ്ലൂര്‍ ഡെയ്സ് എന്ന ചിത്രത്തില്‍ ഒരുമിച്ച് അഭിനയിച്ചതിന് പിന്നാലെയാണ് വിവാഹം. ഇരുവര്‍ക്കുമിടയിലെ പ്രായ വ്യത്യാസം അന്ന് വലിയ ചര്‍ച്ചയായി മാറിയിരുന്നു. വിവാഹ ശേഷം ഒരിടവേളയെടുത്ത നസ്രിയ പിന്നീട് തിരികെ വന്നു. എല്‍ ക്ലാസിക്കോയാണ് നസ്രിയയുടെ പുതിയ ചിത്രം.
