Connect with us

Screenima

Gossips

ക്യാമറക്കണ്ണുകളിൽ നിന്ന് ഒളിപ്പിച്ചു വെച്ച ആ മുഖം; സബൈനയ്ക്ക് പതിനാലാം പിറന്നാൾ ആശംസകളുമായി ശ്വേത

മകൾ സബൈനയുടെ പതിനാലാം പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ ആദ്യമായി സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച് നടി ശ്വേത മേനോൻ. ഇത്തവണ കുടുംബത്തോടൊപ്പമുള്ള ചില വൈകാരിക നിമിഷങ്ങൾ ആരാധകരുമായി പങ്കുവെച്ചു.കേക്ക് മുറിക്കുന്നതും മകൾക്ക് സ്നേഹത്തോടെ മുത്തം നൽകുന്നതുമായ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. “എന്റെ കുഞ്ചിക്കും കണ്ണന്റെ പുച്ചുവിനും 14-ാം പിറന്നാൾ ആശംസകൾ! ഹാപ്പി ബർത്ത്ഡേ സബൈന,” എന്നായിരുന്നു വീഡിയോയ്ക്കൊപ്പം ശ്വേത കുറിച്ചത്.

കുടുംബത്തിന്റെ സ്വകാര്യ നിമിഷങ്ങൾ മാത്രമാണ് ഈ വീഡിയോയിലൂടെ പങ്കുവെച്ചത്.പോസ്റ്റിന് താഴെ നിരവധി ആരാധകരും സുഹൃത്തുക്കളും ആശംസകളുമായി എത്തി.

Continue Reading
To Top