Connect with us

Screenima

latest news

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ പറ്റില്ലെന്ന് ആ നടന്‍ പറഞ്ഞു; മഞ്ജു പത്രോസ്

ടെലിവിഷനിലും സിനിമയിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് മഞ്ജു പത്രോസ്. ടെലിവിഷനിലൂടെ കരിയര്‍ ആരംഭിച്ച് സിനിമയിലേക്ക് എത്തുകയായിരുന്നു മഞ്ജു. റിയാലിറ്റി ഷോ താരമായും മഞ്ജു തിളങ്ങിയിട്ടുണ്ട്. തന്റെ ജീവിതത്തെക്കുറിച്ചും നേരിടേണ്ടി വന്നിട്ടുള്ള വെല്ലുവിളികളെക്കുറിച്ചുമൊക്കെ മഞ്ജു പത്രോസ് പലപ്പോഴായി തുറന്നു പറഞ്ഞിട്ടുണ്ട്.

തന്റെ ഭര്‍ത്താവായി അഭിനയിക്കാന്‍ വിസമ്മതിച്ച നടനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജു പത്രോസ്. മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. ഈ നടിയെ ഭാര്യയാക്കി അഭിനയിക്കാന്‍ പറ്റില്ല എന്ന് ഒരു നടന്‍ പറഞ്ഞുവോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം.

”പറഞ്ഞിട്ടുണ്ട്. അതിനൊരു കാരണം വേണമെന്ന് പറഞ്ഞു. അല്‍പ്പം ഡസ്‌കിയായിട്ടുള്ള, വണ്ണമുള്ള സ്ത്രീയെ സുന്ദരനായിട്ടുള്ള, കേരളത്തിലെ ടിപ്പിക്കല്‍ സൗന്ദര്യമുള്ള പുരുഷന്റെ ഭാര്യായി വന്നാല്‍ സമൂഹം അംഗീകരിക്കില്ല, അങ്ങനൊരു സ്ത്രീയെ വിവാഹം കഴിക്കണമെങ്കില്‍ അവള്‍ ധനികയായിരിക്കണം. അല്ലെങ്കില്‍ മറ്റെന്തെങ്കിലും കാരണം ഉണ്ടെങ്കിലേ അത്രയും സുന്ദരനായൊരു പുരുഷനെ ആ സ്ത്രീയ്ക്ക് കിട്ടുകയുള്ളൂ എന്ന ചിന്താഗതിയുള്ള ആള് പറഞ്ഞത്. എന്നോട് അങ്ങനെ സംസാരിച്ചിട്ടുണ്ട്” എന്നാണ് മഞ്ജു പറയുന്നത്.

അതേസമയം, ആ വ്യക്തിയെ പിന്നീട് കാണുമ്പോള്‍ പാവം തോന്നും. അയാളോട് സംസാരിക്കുമെന്നും മഞ്ജു പറയുന്നു. 32 പല്ലിന് ഇടയിലുള്ള നാക്കാണ്. നമ്മള്‍ പറയുന്നതെല്ലാം ശരിയാകണം എന്നില്ല. നമുക്ക് അബദ്ധങ്ങള്‍ പറ്റും. അങ്ങനെ സംഭവിച്ചൊരു അബദ്ധം ആയിരിക്കാം അത്. ആ മനുഷ്യനും പിന്നീട് കുറ്റബോധമുണ്ടായിട്ടുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. എന്നോട് വളരെ സ്നേഹമാണ് എന്നും മഞ്ജു പറയുന്നു.

നിറത്തിന്റെ പേരില്‍ ചെറുപ്പത്തില്‍ ഒരുപാട് വിഷമിച്ചിട്ടുണ്ടെന്നും താരം പറയുന്നുണ്ട്. ഈ ടോണില്‍ ജനിച്ച എല്ലാവരും അനുഭവിച്ചിട്ടുണ്ടാകും. അതെന്തോ മാരക തെറ്റായിരുന്നു. ഇപ്പോഴുമുണ്ട്. പഴയതിന്റെ അത്രയും വൈകൃതം അല്ല എന്ന് മാത്രമാണെന്നും മഞ്ജു പറയുന്നു.

Continue Reading
To Top