Connect with us

Screenima

latest news

മരിച്ചു പോകുമെന്ന് പേടിയായിരുന്നു; രേണു സുധി

കാന്‍സര്‍ രോഗത്തോട് പൊരുതുകയാണ് രേണു സുധി. കഴിഞ്ഞ കുറേ ദിവസങ്ങള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ഐസിയുവിലായിരുന്നു രേണു. നിരവധി പേരാണ് രേണുവിന് വേണ്ടി പ്രാര്‍ത്ഥിച്ചത്. ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജായി വീട്ടിലെത്തിയ ശേഷം പുതിയ വ്‌ലോ?ഗില്‍ രേണു പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.

എന്നെ ഇത്രയും ആള്‍ക്കാര്‍ സ്‌നേ?ഹിക്കുന്നുണ്ടെന്ന് ഞാനിപ്പോഴാണ് തിരിച്ചറിഞ്ഞത്. എന്ത് വന്നാലും നമ്മളുടെ സഹോ??ദരങ്ങളും സഹോദര തുല്യരുമേ കാണുള്ളൂ എന്ന് പറയാറില്ലേ. അത് സത്യം തന്നെയാണ്. വേറാരും കാണില്ല. 15 ദിവസത്തോളം ഞാന്‍ ഐസിയുവില്‍ തന്നെയായിരുന്നു. ബാക്കി കാര്യങ്ങളൊക്കെ നിങ്ങള്‍ക്ക് അറിയാമല്ലോ. അതില്‍ കുറച്ച് സത്യങ്ങളും കുറച്ച് നുണകളും കലര്‍ന്നാണല്ലോ സോഷ്യല്‍ മീഡിയയില്‍ വരിക. ഞാന്‍ മരിച്ച് പോകുമെന്നോര്‍ത്ത നിമിഷങ്ങളാണ് ഈ 15 ദിവസവും. അതും നുണയാണെന്ന് പറഞ്ഞ് കുറേ വീഡിയോകള്‍ പ്രചരിക്കുന്നുണ്ട്. ഒന്നാമത് എനിക്ക് നന്ദി പറയാനുള്ളത് ദൈവത്തോടാണ്. ദൈവതുല്യരായ കീമോ എടുത്ത ഡോക്ടേര്‍സ്. ദൈവത്തെ അടുത്ത് കണ്ട നിമിഷങ്ങളാണ്.

ഡോക്ടര്‍മാരും നഴ്‌സുമാരും മാലാഖമാരെ പോലെയാണ് എന്നെ ശുശ്രൂഷിച്ചിട്ടുള്ളത്. മറ്റുള്ളവരുടെ അനുഭവം എനിക്കറിയില്ല. 23ാം തിയതിയാണ് ഡിസ്ചാര്‍ജ് ആയത്. പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറഞ്ഞ് ഭരം കുറഞ്ഞു. 28 കിലോയായി. അസ്ഥികൂടം പോലെ. അതില്‍ നിന്നൊക്കെ ദൈവം രക്ഷപ്പെടുത്തിയെടുത്തു. ഒരു ഇഞ്ചക്ഷനാണ് എനിക്കിനിയുള്ളത്. എഫക്ടുകളൊന്നും ഇല്ലാത്ത കീമോ. അതിന് ശേഷം ചെറിയ ഉദ്ഘാടനങ്ങളും പ്രൊമോഷനുകളുമൊക്കെയായി ഞാന്‍ നിങ്ങളുടെ മുന്നിലേക്ക് എത്തും. എന്റെ വരുമാന മാര്‍?ഗം ഇത് മാത്രമാണ്.

Continue Reading
To Top