latest news
ചന്ദ്രനെ വായിലിട്ട് ടോവിനോ; വൈറലായി വീഡിയോ
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച രസകരമായ ഒരു റീലിലൂടെ ശ്രദ്ധ നേടുകയാണ് നടന് ടോവിനോ തോമസ്. ആകാശത്ത് ഉദിച്ചുനില്ക്കുന്ന പൂര്‍ണചന്ദ്രനെ ഭക്ഷണം കഴിക്കുന്നതുപോലെ തോന്നിക്കുന്ന രീതിയിലാണ് ടോവിനോ വീഡിയോ ഒരുക്കിയിരിക്കുന്നത്. വേറിട്ട ദൃശ്യാവിഷ്കാരവുമായി എത്തിയ റീല്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.
ഒരു ഫുള്‍ മൂണ്‍ ഡിന്നര്‍’ എന്നാണ് ടോവിനോ വീഡിയോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ആകാശത്തേക്ക് നോക്കിനില്ക്കുന്ന ടോവിനോയും അതിനൊപ്പം ഫ്രെയിമിലെത്തുന്ന ചന്ദ്രനുമാണ് റീലിലെ പ്രധാന ആകര്‍ഷണം. കാഴ്ചയില്‍ ചന്ദ്രനെ തന്നെ കഴിക്കുന്നതുപോലെ തോന്നിക്കുന്ന തരത്തിലാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. ലളിതമായ ആശയത്തെ രസകരമായ രീതിയില്‍ അവതരിപ്പിച്ചിരിക്കുന്നതാണ് റീലിന് കൂടുതല്‍ കൗതുകം നല്‍കുന്നത്.
വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്. റീലിലെ ദൃശ്യത്തെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ക്കൊപ്പം ടോവിനോയുടെ രൂപഭാവവും ചര്‍ച്ചയാകുന്നുണ്ട്. സൈഡില്‍ നിന്നുള്ള ടോവിനോയുടെ ലുക്കിന് നടന് മമ്മൂട്ടിയുമായി സാമ്യമുണ്ടെന്നാണ് ചില ആരാധകര്‍ കമന്റ് ചെയ്യുന്നത്. പ്രത്യേകിച്ച് പ്രൊഫൈല്‍ ഷോട്ടിലെ മുഖസാദൃശ്യം ചൂണ്ടിക്കാട്ടിയാണ് ഇത്തരം പ്രതികരണങ്ങള്‍.
