latest news
വണ്ണം കുറഞ്ഞപ്പോഴും ബോഡി ഷെയിമിങ്ങ്; മറുപടിയുമായി സൗഭാഗ്യ
സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ് നര്‍ത്തകി സൗഭാ?ഗ്യ വെങ്കിടേഷ്. സൗഭാഗ്യയുടെ ബോഡി ട്രാന്സ്ഫര്മേഷന് വിഡിയോകളും മലയാളികള്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ വണ്ണം കുറച്ചതിന് ശേഷവും തനിക്കെതിരെ ഉയരുന്ന ബോഡി ഷെയ്മിങ് കമന്റുകള്‍ക്ക് രൂക്ഷമായ മറുപടി നല്‍കിയിരിക്കുകയാണ് സൗഭാ?ഗ്യ.
ശരീരഭാരം കുറച്ചതിന് പിന്നാലെ തനിക്ക് വന്ന നെഗറ്റീവ് കമന്റുകള്‍ ഒരു വിഡിയോ ആക്കി പങ്കുവെച്ചു കൊണ്ടാണ് താരം തന്റെ അമര്‍ഷവും നിലപാടും വ്യക്തമാക്കിയത്. വണ്ണം ഉള്ളപ്പോള്‍ അതിനെ പരിഹസിച്ചവര്‍ തന്നെ, തടി കുറച്ചപ്പോള്‍ അധിക്ഷേപം മറ്റൊരു രീതിയിലാക്കി മാറ്റിയെന്ന് സൗഭാഗ്യ ചൂണ്ടിക്കാണിക്കുന്നു.
അയ്യോ ഇപ്പോള്‍ ആ പഴയ ഭംഗിയൊക്കെ പോയി, തടിയുള്ളപ്പോഴായിരുന്നു കാണാന്‍ ഐശ്വര്യം’, ‘വണ്ണം കുറഞ്ഞപ്പോള്‍ രോഗിയെപ്പോലെ ആയി’, ‘ചാകാറായോ, ഇതിന്റെ വല്ല ആവശ്യവും ഉണ്ടായിരുന്നോ?’, ‘നല്ല ഭംഗിയുള്ള ആളായിരുന്നു, ഇപ്പോള്‍ മരുന്നൊക്കെ കുത്തിവെച്ച് ഓഞ്ഞുപോയി’ എന്നിങ്ങനെ അങ്ങേയറ്റം വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള കമന്റുകളാണ് സൗഭാഗ്യ പങ്കുവെച്ച വിഡിയോയിലുള്ളത്.
