latest news
ദളപതിയുടെ വഴിയിൽ മകൻ; ആദ്യ ചിത്രത്തിന്റെ പ്രമോഷനായി ജേസൺ സഞ്ജയ് കൊച്ചിയിൽ, വീഡിയോ വൈറൽ!
തമിഴ് സിനിമാ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ജേസൺ സഞ്ജയ്യുടെ ആദ്യ സംവിധാന സംരംഭം ‘സിഗ്മ’ ഒക്ടോബർ 2-ന് തിയേറ്ററുകളിലേക്ക് എത്തുകയാണ്. സിനിമയുടെ റിലീസിനോട് അനുബന്ധിച്ചുള്ള വമ്പൻ പ്രൊമോഷൻ പരിപാടികൾക്കായി വിജയിന്റെ മകൻ ജേസൺ സഞ്ജയ് നേരിട്ട് കൊച്ചിയിൽ എത്തിയതിന്റെ ആവേശത്തിലാണ് മലയാളി സിനിമാപ്രേമികൾ. കൊച്ചിയിൽ എത്തിയ താരപുത്രന്റെ വീഡിയോകളും ചിത്രങ്ങളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻതോതിൽ വൈറലായിക്കഴിഞ്ഞു.
ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുബാസ്കരൻ നിർമ്മിക്കുന്ന ഈ ആക്ഷൻ ത്രില്ലർ ചിത്രത്തിൽ സുന്ദീപ് കിഷനാണ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
പ്രമുഖ നിർമ്മാണ കമ്പനിയായ ശ്രീ ഗോകുലം മൂവീസാണ് ‘സിഗ്മ’ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. തമൻ എസ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ചിത്രത്തിന് തമിഴിലും കേരളത്തിലും വലിയ രീതിയിലുള്ള ഹൈപ്പാണ് നിലവിലുള്ളത്. അച്ഛൻ വിജയിക്ക് കേരളത്തിലുള്ള വലിയ ജനപ്രീതി മകൻ ജേസൺ സഞ്ജയ്യുടെ ആദ്യ ചിത്രത്തിനും തിയേറ്ററുകളിൽ വലിയൊരു വരവേൽപ്പ് നൽകുമെന്ന കാര്യത്തിൽ ഒട്ടും സംശയമില്ല.
