latest news
തെലുങ്ക് മണ്ണിലും വിജയക്കൊടി പാറിച്ച് ഭാവനാ സ്റ്റുഡിയോസ്; 25 ദിവസങ്ങൾ പിന്നിട്ട് ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’!
Published on
മലയാളി പ്രേക്ഷകരെ ഒന്നടങ്കം തിയേറ്ററുകളിൽ ചിരിപ്പിച്ച ‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ ഇപ്പോൾ കേരളക്കരയും കടന്ന് തെലുങ്ക് മണ്ണിലും ചരിത്രം കുറിക്കുകയാണ്. ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ഈ ചിത്രം ആന്ധ്രപ്രദേശിലും തെലങ്കാനയിലും വൻ വിജയമായി 25 ദിവസങ്ങൾ പിന്നിട്ട് കുതിക്കുന്നു എന്ന സന്തോഷവാർത്തയാണ് ഭാവനാ സ്റ്റുഡിയോസ് ഇപ്പോൾ പങ്കുവെച്ചിരിക്കുന്നത്.
ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഈ ചിത്രം തെലുങ്ക് സിനിമാപ്രേമികളും ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്.
ഒരു സാധാരണ മലയാളം ഫാമിലി കോമഡി ചിത്രം തെലുങ്ക് സംസ്ഥാനങ്ങളിൽ ഇത്രയും വലിയ വിജയം നേടുന്നത് മലയാള സിനിമയ്ക്ക് തന്നെ അഭിമാനിക്കാവുന്ന നേട്ടമാണ്.
