Connect with us

Screenima

latest news

താന്‍ കരഞ്ഞു പോയ അനുഭവത്തെക്കുറിച്ച് അദിഥി റാവു

മലയാളത്തിലൂടെയാണ് അദിതി റാവു ഹൈദരി കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് ബോളിവുഡിലും തെന്നിന്ത്യയിലുമെല്ലാം തിരക്കുള്ള നായികയായി വളരുകയായിരുന്നു. ഒടിടി ലോകത്തും അദിതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തമിഴിലും തെലുങ്കിലും ഇംഗ്ലീഷിലും അദിതി റാവു അഭിനയിച്ചിട്ടുണ്ട്.

വെബ് സീരീസുകളായ ഹീരാമണ്ഡിയിലേയും ജൂബിലിയിലേയും പ്രകടനങ്ങള്‍ അദിതിയ്ക്ക് ഒരുപാട് ആരാധകരെ നേടിക്കൊടുത്തിട്ടുണ്ട്. തന്റെ കരിയറിന്റെ തുടക്കത്തില്‍ നേരിട്ട ദുരനുഭവം പങ്കുവെക്കുകയാണ് അദിതി റാവു. നെറ്റ്ഫ്ളിക്സിന്റെ ലസ്റ്റ് സ്റ്റോറീസ് ആന്തോളജിയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് അദിതി മനസ് തുറന്നത്.

”തുടക്കകാലത്ത് ചെയ്തൊരു ബ്രാന്റ് ഫോട്ടോഷൂട്ട് ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞാന്‍ നഗരത്തില്‍ പുതിയതായിരുന്നു. ഫോട്ടോഗ്രാഫര്‍ എന്റെ ചുണ്ടിന്റെ പേരില്‍ എന്നെ കളിയാക്കി. എന്റെ ചുണ്ട് ഡൊണാള്‍ഡ് ഡക്കിന്റേത് പോലെയാണ്. നിന്റെ ചുണ്ട് പുറത്തേക്ക് തള്ളി നില്‍ക്കുകയാണെന്ന് പറഞ്ഞു. അതോടെ ഞാന്‍ ചുണ്ട് കടിച്ചു പിടിച്ച് നില്‍ക്കാന്‍ തുടങ്ങി. അങ്ങനെയും ഇങ്ങനെയുമൊക്കെ നില്‍ക്കാന്‍ പറഞ്ഞു. ഞാനാകെ വലഞ്ഞു പോയി. അവസാനം നാച്ച്വറലായി നില്‍ക്കാന്‍ പറഞ്ഞു. ഞാനന്ന് കരഞ്ഞു പോയി” എന്നാണ് അദിതി റാവു പറയുന്നത്.

Continue Reading
To Top