latest news
ചിലപ്പോള്‍ ഞാന്‍ കരഞ്ഞു പോകും; വികാരഭരിതയായി അഹാന
അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹത്തിന്റെ സംഗീത് നൈറ്റില്‍ നിന്നുമുള്ള ഡാന്‍സ് വിഡിയോ വൈറലായി മാറിയിരിക്കുകയാണ്. കുടുംബത്തിലെ എല്ലാവരും ഒരുമിച്ച് വേദിയില്‍ ചുവടുവച്ച നിമിഷത്തെക്കുറിച്ച് അഹാന പങ്കുവച്ച കുറിപ്പും ശ്രദ്ധ നേടുകയാണ്. തന്റെ വലിയ ആഗ്രഹമായിരുന്നു ഈ നിമിഷമെന്നാണ് അഹാന പറയുന്നത്.
കഭി ഖുഷി കഭി ഗം എന്ന ചിത്രത്തിലെ ബോലെ ചൂടിയ എന്ന പാട്ടിന് കുടുംബത്തോടൊപ്പം ഡാന്‍സ് ചെയ്തതിനെക്കുറിച്ചാണ് അഹാനയുടെ കുറിപ്പ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട നിമിഷങ്ങളിലൊന്നിതെന്നാണ് അഹാന പറയുന്നത്. ആ വാക്കുകളിലേക്ക്:
”ചിലപ്പോള്‍ ഒരുപാട് കുടുംബങ്ങള്‍ ഇങ്ങനെയുണ്ടാകും. അല്ലെങ്കില്‍ ചിലപ്പോള്‍ ഞങ്ങള്‍ മാത്രമാകും. പക്ഷെ, ഞങ്ങളെല്ലാവരും പരസ്പരം എത്രത്തോളം സ്നേഹിക്കുന്നുവോ, അതുപോലെ തന്നെ ഞങ്ങള്‍ അടിയുണ്ടാക്കുകയും ചെയ്യും. കല്യാണത്തെക്കുറിച്ച് സ്വപ്നം കാണുന്നതിനും മുമ്പേ, എന്റെ കുടുംബത്തോടൊപ്പം ഈ പാട്ടിന് ഡാന്‍സ് ചെയ്യുന്നത് സ്വപ്നം കണ്ടിരുന്നു. അച്ഛന്‍, അമ്മ, പിന്നെ ഞങ്ങള്‍ നാല് പേരും.
ഞങ്ങളുടെ 20 മിനുറ്റോളമുള്ള ഡാന്‍സില്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട നിമിഷം ഇതാണ്. ഒരു പിഴവും സംഭവിക്കാതെ ശരിയായി വരാന്‍ ഞാന്‍ ആഗ്രഹിച്ച ഭാഗമിതാണ്. പക്ഷെ എല്ലാത്തിലും ഉപരിയായി, ആരും അടിയുണ്ടാക്കാതെ ഞങ്ങള്‍ ആറ് പേരേയും ഒരുമിച്ച് സ്റ്റേജിലേക്ക് എത്തിക്കുന്നതിനെക്കുറിച്ചായിരുന്നു ഞാന്‍ പേടിച്ചിരുന്നത്. ആ നിമിഷം ഞങ്ങളെല്ലാവരും സന്തോഷത്തോടെ ഒരുമിച്ച് ഡാന്‍സ് ചെയ്യുന്നതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്.
