Connect with us

Screenima

Gossips

റോയൽ ലുക്കിൽ തിളങ്ങി അദിതി റാവു ഹൈദരി; ഹൃദയം കവർന്ന് പുതിയ ചിത്രങ്ങൾ!

അദിതി റാവു ഹൈദരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ പങ്കുവെച്ച അതിമനോഹരമായ ഇൻഡോ-വെസ്റ്റേൺ ലുക്കിലുള്ള ചിത്രങ്ങൾ ഇതിനകം തന്നെ ഫാഷൻ പ്രേമികളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

തിളങ്ങുന്ന സ്ലീവ്‌ലെസ് കുർത്തയും അതിനൊപ്പം മാച്ച് ചെയ്യുന്ന പ്രിന്റഡ് വൈഡ്-ലെഗ് ഘരാര പാന്റുമാണ് താരം ധരിച്ചിരിക്കുന്നത്.

വോഗ് മാഗസിൻ കവറുകളിലും പ്രമുഖ അന്താരാഷ്ട്ര ഫാഷൻ വേദികളിലും സ്ഥിരസാന്നിധ്യമായ താരത്തിന്റെ ഈ പുത്തൻ ഫോട്ടോഷൂട്ടിനും സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നടി മഞ്ജിമ മോഹൻ ഉൾപ്പെടെ നിരവധി പ്രമുഖരും ആരാധകരും ചിത്രങ്ങൾക്ക് ലൈക്കുകളും കമന്റുകളുമായി എത്തിയിട്ടുണ്ട്.

Continue Reading
To Top