latest news
അച്ഛനും അമ്മയുമായുള്ള താരതമ്യം ചെയ്യാലാണ് പേടി; തുറന്ന് പറഞ്ഞ് താരം
ഉര്‍വശിയുടെയും മനോജ് കെ ജയന്റെയും മകള്‍ തേജലക്ഷ്മി (കുഞ്ഞാറ്റ) ആദ്യമായി നായികയാകുന്ന ചിത്രം ‘പ്രിയതമന്റെ’ ഷൂട്ടിങ് ആരംഭിച്ചു. തന്റെ മാതാപിതാക്കള്‍ക്ക് നല്കിയ പിന്തുണ തനിക്കും നല്‍കണമെന്ന് തേജലക്ഷ്മി ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ സിനിമയിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും പോസിറ്റീവ് റെസ്പോണ്‍സാണ് നല്‍കിയതെന്നും തേജലക്ഷ്മി പറഞ്ഞു.
‘ഒരുപാട് സന്തോഷമുണ്ട് ഇങ്ങനെയൊരു അവസരം ലഭിച്ചതില്‍. എന്റെ മാതാപിതാക്കള്‍ക്ക് നല്കിയ സപ്പോര്‍ട്ട് എനിക്കും തരണം. ആദ്യത്തെ പടം ആയതുകൊണ്ട് തന്നെ എനിക്കൊരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ടാകും. ഇനിയങ്ങോട്ട് ഒരുപാട് സിനിമകള്‍ ചെയ്യണമെന്ന് ആ?ഗ്രഹമുണ്ട്.
ഇത്രയും നല്ല ക്രൂവിന്റെ കൂടെയും ഒരുപാട് നല്ല ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം അഭിനയിക്കാന്‍ പറ്റുന്നതിലും സന്തോഷമുണ്ട്. ഇനിയും ഒരുപാട് പടങ്ങള്‍ ചെയ്യാന്‍ പറ്റട്ടെ എന്ന് ഞാന്‍ ആ?ഗ്രഹിക്കുന്നു. ഞാന്‍ സിനിമയിലേക്ക് വരുന്നു എന്ന് പറഞ്ഞപ്പോള്‍ അച്ഛനും അമ്മയും പോസിറ്റീവ് റിയാക്ഷന് ആയിരുന്നു.
എവിടെയോ ഇത് അവര്‍ക്കറിയാമായിരുന്നു എന്ന് തന്നെയാണ് എന്റെ ഒരു വിശ്വാസം. ഞാന്‍ പഠിച്ചതിന് ശേഷം കോര്പറേറ്റിലും വര്‍ക്ക് ചെയ്തതിന് ശേഷമാണ് ഞാന്‍ സിനിമയിലേക്ക് വരുന്നത്. ചെറുപ്പം മുതല്‍ ഞാന്‍ സിനിമയില്‍ വലിയ താല്പര്യം പ്രകടിപ്പിച്ചിട്ടില്ലെങ്കിലും എനിക്ക് തോന്നുന്നു അവര്‍ക്കത് അറിയാമായിരുന്നുവെന്ന്. രണ്ട് പേരും നല്ല പോസിറ്റീവ് റെസ്പോണ്‍സ് ആയിരുന്നു.
ഇത്രയും നല്ല പിന്തുണ നല്കുന്ന മാതാപിതാക്കള്‍ ഉള്ളതു തന്നെ സന്തോഷം. അതുപോലെ തന്നെ സുഹൃത്തുക്കളാണെങ്കിലും എന്റെ കുടുംബത്തിലുള്ളവരാണെങ്കിലും എന്റെ അധ്യാപകരാണെങ്കിലും, എല്ലാവര്ക്കും ഒരുപാട് നന്ദി. അച്ഛന്റെയും അമ്മയുടെയും മകളാണ് എന്ന രീതിയില്‍ ആളുകള്‍ വയ്ക്കുന്ന പ്രതീക്ഷയാണ് എനിക്ക് ഏറ്റവും വലിയ ടെന്‍ഷന്‍.
എന്റെ ഏറ്റവും വലിയ പേടി അതാണ്. സിനിമയിലേക്ക് വരണോ എന്നൊരു സംശയം തന്നെ വന്നത് ഈ ഒരു താരതമ്യപ്പെടുത്തലുകള്‍ ഉള്ളതുകൊണ്ടാണ്. അത്തരം താരതമ്യപ്പെടുത്തലുകള്‍ ഉണ്ടാകാതിരിക്കട്ടെ. കാരണം ഞാന്‍ എന്റേതായ ശൈലിയില്‍ ആയിരിക്കും അഭിനയിക്കുക. പ്രേക്ഷകര്‍ പറയുന്ന വിമര്‍ശനങ്ങളെ സ്വീകരിക്കുന്ന ഒരാള്‍ കൂടിയാണ് ഞാന്‍’.- തേജലക്ഷ്മി പറഞ്ഞു.
