Connect with us

Screenima

latest news

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; വിനു മോഹനും വിദ്യയും വിവാഹമോചിതരായി

മലയാള സിനിമയിലെ ജനപ്രിയ താരദമ്പതികളായ വിനു മോഹനും നടി വിദ്യയും വിവാഹമോചിതരായി. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ദാമ്പത്യബന്ധം അവസാനിപ്പിച്ചതെന്നാണ് റിപ്പോർട്ട്.

2013ൽ വിവാഹിതരായ ഇരുവരും ഒരു മാസത്തോളമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. സിനിമയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ ഇവർ, ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് വിവാഹിതരായത്. വേർപിരിയലിന്റെ യഥാർഥ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല.

ദമ്പതികൾ വിവാഹമോചിതരാകുന്നു എന്ന അഭ്യൂഹങ്ങൾ നേരത്തെയും പലതവണ പ്രചരിച്ചിരുന്നു. ഭാര്യയുടെ ചിത്രങ്ങൾ സാമൂഹ്യമാധ്യമ അക്കൗണ്ടിൽ നിന്ന് വിനു മോഹൻ നീക്കം ചെയ്തതും ഇതിന് ആക്കം കൂട്ടിയിരുന്നു. അക്കാലത്ത് ഈ അഭ്യൂഹങ്ങൾ ഇരുവരും നിഷേധിച്ചിരുന്നെങ്കിലും, ഇപ്പോൾ അതെല്ലാം സത്യമായി മാറുകയായിരുന്നു.

കൊട്ടാരക്കര ശ്രീധരൻ നായരുടെ ചെറുമകനും, നടിമാരായ ശോഭ മോഹന്റെയും നടൻ കെ. മോഹൻകുമാറിന്റെയും മകനുമാണ് വിനു മോഹൻ. 2007ൽ ‘നിവേദ്യം’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്തേക്ക് എത്തിയത്.

Continue Reading
To Top