latest news
വെള്ളത്തിനടിയിൽ അരിവാളുമായി രശ്മികയുടെ പോരാട്ടം,’മൈസ’യുടെ ടീസർ പുറത്ത്
Published on
നായികാ പ്രാധാന്യമുള്ള ആക്ഷൻ ചിത്രങ്ങളിലേക്ക് രശ്മിക മന്ദണ്ണയുടെ ശക്തമായ ചുവടുവയ്പ്പ്. പുതിയ ചിത്രം ‘മൈസ’യുടെ ടീസർ പുറത്തുവിട്ടു. അരങ്ങേറ്റ സംവിധായകൻ രവീന്ദ്ര പുല്ലെ ഒരുക്കുന്ന ഈ ആക്ഷൻ ത്രില്ലറിൽ, മുൻപൊരിക്കലും കണ്ടിട്ടില്ലാത്ത രീതിയിലാണ് രശ്മിക പ്രത്യക്ഷപ്പെടുന്നത്.
ഗോണ്ട് ഗോത്രവർഗക്കാരിയായ ഒരു സ്ത്രീയായാണ് രശ്മികയുടെ വേഷം. സമൂഹത്തിൽ നിന്ന് നേരിടേണ്ടിവരുന്ന വെല്ലുവിളികളെ അതിജീവിക്കുന്ന ഈ കഥാപാത്രത്തിനായി രശ്മിക കടുത്ത ശാരീരിക പരിശീലനത്തിലൂടെ കടന്നുപോയെന്നാണ് വിവരം.
