latest news
ബിഗ് ബോസില്‍ നിന്ന് ലഭിച്ച 22 ലക്ഷം കൊണ്ട് ചെയ്തത്, തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്
ടെലിവിഷന്‍ രംഗത്ത് ഇന്ന് ശ്രദ്ധേയയാണ് നടി മഞ്ജു പത്രോസ്. അളിയന്‍സ് എന്ന സിറ്റ്കോമിലൂടെ മഞ്ജു പത്രോസ് പ്രേക്ഷകരുടെ കയ്യടി നേടുന്നു. വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് ആദ്യം മഞ്ജു പത്രോസ് ജനശ്രദ്ധ നേടുന്നത്. പിന്നീട് അഭിനയ രം?ഗത്ത് ശ്രദ്ധിക്കപ്പെട്ടു. ബിഗ് ബോസ് മലയാളം ഷോയില്‍ മഞ്ജു മത്സരാര്‍ത്ഥിയായി എത്തിയിരുന്നു. ഇതേക്കുറിച്ച് മഞ്ജു പത്രോസ് പുതിയ അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്.
ബി?ഗ് ബോസില്‍ പോയത് കൊണ്ടാണ് ഞാന്‍ സെറ്റില്‍ ആയത്. കടം തീര്‍ത്തു. അത്രയും പൈസ കൊണ്ട് വീട് വെക്കാന്‍ പറ്റില്ല. പക്ഷെ സ്ഥലം മേടിച്ചു. പിന്നെ ജോലി ചെയ്തും ലോണ്‍ എടുത്തും വീട് വെച്ചു. അന്നെനിക്ക് ബി?ഗ് ബോസില്‍ പോകുക അത്യാവശ്യം ആയിരുന്നു. ബിഗ് ബോസില്‍ പോയി വന്നപ്പോള്‍ സ്ട്രോങ് ആയെന്ന് മഞ്ജു പത്രോസ് പറയുന്നു. ദിവസം 45000 രൂപയായിരുന്നു ബി?ഗ് ബോസിലെ ഒരു ദിവസത്തെ പ്രതിഫലം. 22 ലക്ഷം രൂപ തനിക്ക് ആകെ ഷോയില്‍ നിന്ന് ലഭിച്ചെന്നും മഞ്ജു പത്രോസ് പറയുന്നുണ്ട്. പറയാന്‍ പറ്റുന്നിടത്തൊക്കെ സത്യം പറയാനാ?ഗ്രഹിക്കുന്നയാളാണ് താനെന്നും നടി വ്യക്തമാക്കി. ബി?ഗ് ബോസിന് ശേഷം തനിക്ക് കടുത്ത സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിട്ടുണ്ടെന്നും മഞ്ജു പത്രോസ് പറയുന്നുണ്ട്. മൈല്‍സ്റ്റോണ്‍ മേക്കേര്‍സിന് നല്കിയ അഭിമുഖത്തിലാണ് പരാമര്‍ശം.
മഞ്ജു പത്രോസിന്റെ സുഹൃത്ത് സിമി സാബു തങ്ങളുടെ സൗഹൃ?ദത്തെക്കുറിച്ചും സംസാരിക്കുന്നുണ്ട്. ഞങ്ങള്‍ക്കിടയില്‍ മൂന്നാമതൊരാള്‍ക്ക് സ്ഥാനമില്ല. അങ്ങനെ കുറേ പേര് വന്നിട്ടുണ്ട്. ഞങ്ങളുടെ സന്തോഷത്തില്‍ കൂടാന്‍. അവരെ ഞങ്ങള്‍ ചവിട്ടി പുറത്താക്കിയിട്ടുണ്ടെന്ന് സിമി ചിരിയോടെ പറഞ്ഞു. മൂന്നാമതൊരാളുണ്ടെങ്കില് ഞങ്ങള്‍ക്ക് ശ്വാസം മുട്ടലായിരിക്കും. 10 മിനുട്ട് കഴിയുമ്പോള്‍ ഞങ്ങള്‍ കണ്ണ് കാണിക്കും. പോകാമെന്ന്. പരസ്പരം കാണാതിരിക്കാറുണ്ട്. മഞ്ജുവിന് മിക്കപ്പോഴും ഷൂട്ടുണ്ടാകും. കാണാതിരുന്ന് 10 ദിവസമാകുമ്പോഴേക്കും എനിക്കിങ്ങനെ കലിപ്പ് വരും. എല്ലാ ദിവസവും വിളിക്കാറുണ്ട്. സ്കൂള്‍ കാലം തൊട്ടുള്ള സു?ഹൃത്തുക്കള്‍ എനിക്കിപ്പോഴുമുണ്ട്. അവര്‍ക്കെല്ലാം ഞങ്ങളുടെ സൗഹൃ??ദത്തില്‍ സന്തോഷമാണ്. മഞ്ജു വന്നത് കൊണ്ട് നീ ഞങ്ങളെ മൈന്‍ഡ് ചെയ്യുന്നില്ലെന്ന് ആരും പറഞ്ഞിട്ടില്ല. ഫോണ്‍ വിളിക്കുമ്പോള്‍ മഞ്ജുവിനെക്കുറിച്ച് ചോദിക്കും. അവളോടൊപ്പം ഒരു ദിവസം വാ എന്ന് പറയും. ബി?ഗ് ബോസില്‍ പോയ ശേഷമാണ് മഞ്ജു സ്ട്രോങായത്. കമന്റുകളോട് പ്രതികരിക്കുന്ന രീതികള്‍ മാറി. വെറുതെ അല്ല ഭാര്യയില്‍ വരുമ്പോള്‍ ഇങ്ങനത്തെ മഞ്ജുവേ ആയിരുന്നില്ല. പക്ക കുടുംബിനിയാണ്. ഒന്നുമറിയില്ല. എസ്കലേറ്ററില്‍ കയറാന്‍ പോലും അറിയില്ല. അതില്‍ നിന്നും ഇപ്പോഴത്തെ മഞ്ജു ഇങ്ങനെ നില്‍ക്കുകയാണ്. തനിക്കതില്‍ സന്തോഷമേയുള്ളൂയെന്നും സിമി പറഞ്ഞു. വെറുതെ അല്ല ഭാര്യയിലെ മത്സരാര്‍ത്ഥിയായിരുന്നു സിമി സാബുവും. ഈ ഷോയ്ക്കിടെയാണ് ഇരുവരും സുഹൃത്തുക്കളായത്.
