latest news
അഹാനയുടെ വിവാഹത്തിന് അമ്മൂമ്മയെ ക്ഷണിക്കാത്തതിന് വിമര്‍ശനം
വളരെ പ്രൈവറ്റായ ചടങ്ങായിട്ടാണ് അഹാന കൃഷ്ണയുടേയും നിമിഷ് രവിയുടേയും വിവാഹം നടന്നത്. രണ്ടുപേരും അറിയപ്പെടുന്ന സിനിമാ സെലിബ്രിറ്റികള്‍ ആയിരുന്നുവെങ്കിലും വലിയൊരു വിവാഹ ആഘോഷം നടത്തിയിരുന്നില്ല. വിവാഹം വളരെ സ്വകാര്യമായി വേണ്ടപ്പെട്ടവരെ മാത്രം ക്ഷണിച്ച് തിരുവനന്തപുരത്തെ ഒരു റിസോര്‍ട്ടിലാണ് നടത്തിയത്. പിന്നീട് നടന്ന വിവാഹ സല്‍ക്കാരത്തിലും വളരെ വലിയൊരു ആള്‍ക്കൂട്ടമോ തിരക്കോ ഒന്നും തന്നെയുണ്ടായിരുന്നില്ല
അടുപ്പമുള്ളവരെ മാത്രം ക്ഷണിച്ച് ഒരു ചടങ്ങായാണ് കുടുംബം സംഘടിപ്പിച്ചത്. സോഷ്യല്‍മീഡിയയില്‍ വളരെ സജീവമായി നില്‍ക്കുന്നവരാണ് കെകെ ഫാമിലിയെ എല്ലാ അം?ഗങ്ങളും. അങ്ങനൊരു സാഹചര്യത്തില്‍ മീഡിയയെ എല്ലാത്തില്‍ നിന്നും കെകെ ഫാമിലി അകറ്റി നിര്‍ത്തിയതിന് എതിരേയും വിമര്‍ശനം ഉയര്‍ന്നിരുന്നു.
അഹാനയും കുടുംബാം?ഗങ്ങളും പങ്കുവെച്ചപ്പോള്‍ മാത്രമാണ് ചടങ്ങിന്റെ വീഡിയോകളും ഫോട്ടോകളും പ്രേക്ഷകരിലേക്ക് എത്തിയത്. കൃഷ്ണകുമാറിന്റെ കുടുംബത്തില്‍ നടക്കുന്ന രണ്ടാമത്തെ വിവാഹമാണ്. ആദ്യ വിവാഹം രണ്ടാമത്തെ മകള്‍ ദിയ കൃഷ്ണയുടേതായിരുന്നു. ആ വിവാഹം നടന്ന് രണ്ട് വര്‍ഷം പിന്നിടുമ്പോഴാണ് അഹാനയും നിമിഷും വിവാഹിതരാകുന്നത്. എന്നാല്‍ അഹാനയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഏറെ ?ആ?ഗ്രഹിച്ച ഒരാളെ മാത്രം കുടുംബം ചടങ്ങിന് ക്ഷണിച്ചില്ല. സിന്ധു കൃഷ്ണയുടെ അമ്മ വസന്തയാണ് അത്. ദിയയുടെ വിവാഹത്തിന് ചടങ്ങില്‍ ഉടനീളം സജീവമായി സിന്ധുവിന്റെ മാതാപിതാക്കള്‍ പങ്കെടുത്തിരുന്നു. എന്നാല്‍ കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് ഉണ്ടായ ചില സംഭവ വികാസങ്ങളുടെ പേരില്‍ അകല്‍ച്ചയിലാണ് അഹാനയും അമ്മൂമ്മയും.
അതിനാലാണ് വിവാഹത്തിന് സിന്ധുവിന്റെ അമ്മയേയും കസിനായ തന്‍വിയേയും കുടുംബത്തേയും അഹാന ക്ഷണിക്കാതിരുന്നത്. വിവാഹത്തിന് ക്ഷണിക്കില്ലെന്ന് അഹാന തന്റെ മുഖത്ത് നോക്കി പറഞ്ഞതായി അമ്മൂമ്മയും വെളിപ്പെടുത്തിയിരുന്നു. മകളുടെ കല്യാണത്തിന് സ്വന്തം അമ്മയെ മാറ്റി നിര്‍ത്തിയതിന് നിരവധി പേരാണ് സിന്ധുവിനെ വിമര്‍ശിച്ചത്. അതില്‍ ഒരാള്‍ കുറിച്ച കമന്റിന് സിന്ധു നല്കിയ മറുപടിയാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. നവ വധുവായി ഒരുങ്ങിയെത്തിയ മകള്‍ക്കൊപ്പം താനും ഭര്‍ത്താവും നില്ക്കുന്ന ഫോട്ടോ സിന്ധു പങ്കുവെച്ചിരുന്നു. അതിന് വന്ന ഒരു കമന്റിനാണ് കുറിക്കുകൊള്ളുന്ന മറുപടി സിന്ധു നല്‍കിയത്. ഈ മോളുടെ മോളുടെ വിവാഹത്തിന് സിന്ധു ചേച്ചിക്ക് ക്ഷണം ഉണ്ടാവട്ടെ എന്ന് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നു എന്നായിരുന്നു കമന്റ്.
