latest news
മകള്‍ക്കൊപ്പം ചിത്രങ്ങളുമായി കാവ്യ; മനോഹരമെന്ന് ആരാധകര്‍
ബാലതാരമായി വെള്ളിത്തിരയിലെത്തി പിന്നീട് മലയാളികളുടെ പ്രിയനായികയായി മാറിയ താരമാണ് കാവ്യ മാധവന്‍. അഭിനയരംഗത്തുനിന്ന് വര്‍ഷങ്ങളായി വിട്ടുനില്‍ക്കുകയാണെങ്കിലും കാവ്യയുടെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് എപ്പോഴും പ്രത്യേക കൗതുകമാണ്. സോഷ്യല്‍ മീഡിയയില്‍ അത്ര സജീവമല്ലെങ്കിലും കുടുംബത്തോടൊപ്പമുള്ള വിശേഷങ്ങളും ചിത്രങ്ങളും ഇടയ്ക്കിടെ താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ കാവ്യയും മകള്‍ മഹാലക്ഷ്മിയെന്ന മാമ്മാട്ടിയും ഒന്നിച്ചുള്ള പുതിയൊരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. അമ്മയ്‌ക്കൊപ്പം ഒരു റെസ്റ്റോറന്റ് സന്ദര്‍ശിക്കാനെത്തിയ മാമ്മാട്ടിയുടെ ക്യൂട്ട് നിമിഷങ്ങളാണ് വീഡിയോയിലുള്ളത്. നടന്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്ത റസ്റ്റോറന്റ് ശൃംഖലയായ ‘ദേ പുട്ട്’ ചെന്നൈ ശാഖയുടെ ഒഫീഷ്യല്‍ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ‘ദേ പുട്ട് ഉടന്‍ തന്നെ ചെന്നൈയിലും ആരംഭിക്കും’ എന്ന അടിക്കുറിപ്പോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
2016 നവംബര്‍ 25-നായിരുന്നു നടന്‍ ദിലീപും കാവ്യ മാധവനും തമ്മിലുള്ള വിവാഹം. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകള്‍. വിവാഹത്തിന് ശേഷം സിനിമകളില്‍ നിന്ന് പൂര്‍ണ്ണമായി മാറിനില്‍ക്കുകയാണെങ്കിലും പൊതുപരിപാടികളിലും ചടങ്ങുകളിലും പങ്കെടുക്കാന്‍ എത്തുമ്പോഴെല്ലാം കാവ്യയുടെ ചിത്രങ്ങള്‍ വലിയ ശ്രദ്ധ നേടാറുണ്ട്.
