Connect with us

Screenima

latest news

എന്റെ കയ്യില്‍ പിടിച്ചതല്ല; കാര്യങ്ങള്‍ സങ്കീര്‍ണ്ണമാക്കരുതെന്ന് പാര്‍വതി

‘ഇറ്റ്‌സ് എ മെഡിക്കല്‍ മിറക്കിള്‍’ എന്ന ചിത്രത്തിന്റെ പ്രൊമോഷന്‍ ചടങ്ങിനിടെ സംവിധായകന്‍ ശ്യാമിന്‍ ?ഗിരീഷ് നടി പാര്‍വതി കൃഷ്ണയുടെ കയ്യില്‍ സ്പര്‍ശിച്ചു എന്ന തരത്തില്‍ വിഡിയോകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇത്തരം പ്രചാരണങ്ങള്‍ തെറ്റാണെന്നും അനാവശ്യമായി കാര്യങ്ങള്‍ സങ്കീര്‍ണമാക്കരുതെന്നും പറയുകയാണ് പാര്‍വതി ഇപ്പോള്‍.

പ്രൊമോഷന്‍ ചടങ്ങിനിടെ ഓടിവന്ന് സോഫയില്‍ ഇരുന്ന പാര്‍വതിയോട് സംസാരിക്കാനായി ശ്യാമിനും അദ്ദേഹത്തിന്റെ ഭാര്യയും ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ നിലീന്‍ സാന്ദ്രയും അടുത്തേക്ക് വന്നിരുന്ന വിഡിയോയാണ് ചര്‍ച്ചയായത്. അസ്വസ്ഥയായിരിക്കുന്ന പാര്‍വതിയെയാണ് വിഡിയോയില്‍ കാണാനാകുന്നത്. ഇതാണ് കാണുന്നവരില്‍ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയത്.

തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും കൃത്യസമയത്ത് പരിപാടിക്ക് എത്താന്‍ കഴിയാത്തതിന്റെ സങ്കടം പറഞ്ഞപ്പോള്‍ അവര്‍ ആശ്വസിപ്പിച്ചതാണെന്നുമാണ് പാര്‍വതി സോഷ്യല്‍ മീഡിയ കമന്റിലൂടെ വ്യക്തമാക്കിയത്. ‘ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്… അയ്യോ ദയവ് ചെയ്ത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കരുത്… കൃത്യസമയത്ത് എത്താന്‍ പറ്റാത്തതിന്റെ സങ്കടം പറഞ്ഞതാണ് ഞാന്‍… അവര്‍ എന്നെ ആശ്വസിപ്പിച്ചെന്നേയുള്ളൂ’.- പാര്‍വതി കുറിച്ചു.

Continue Reading
To Top