Gossips
“തോക്കിൻമുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് ഞെട്ടി”; സനലിന്റെ സമരത്തെ പരിഹസിച്ച് മധു വാര്യർ
Published on
നടി മഞ്ജു വാര്യർ ചിലരുടെ തടവിലാണെന്ന് ആരോപിച്ച് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തുന്ന സംവിധായകൻ സനൽകുമാർ ശശിധരനെതിരെ രംഗത്തെത്തി മഞ്ജുവിന്റെ സഹോദരൻ മധു വാര്യർ. ഫേസ്ബുക്കിലൂടെ പരിഹാസ ശൈലിയിലാണ് മധുവിന്റെ പ്രതികരണം.
കുറച്ചു വർഷങ്ങളായി മഞ്ജു വാര്യരുമായി ബന്ധപ്പെടുത്തി വിചിത്രമായ ആരോപണങ്ങൾ ഉന്നയിക്കുന്ന സനൽകുമാർ ശശിധരൻ, ഏതാനും ദിവസങ്ങൾക്ക് മുൻപാണ് സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സത്യാഗ്രഹം ആരംഭിച്ചത്. മഞ്ജു വാര്യർ ഒരു “സെക്സ് റാക്കറ്റി”ന്റെ തടവിലാണെന്ന തരത്തിലുള്ള ആരോപണങ്ങളാണ് സനൽ ഉന്നയിക്കുന്നത്.
